അഗ്നിശമന സേന എത്തിയപ്പോഴേക്കും വര്‍ക്ക്ഷോപ്പ് പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹരിപ്പാട്: തീപിടുത്തത്തെ തുടര്‍ന്ന് വെല്‍ഡിങ്ങ് വര്‍ക്ക്‌ഷോപ്പ്കത്തി നശിച്ചു. ചിങ്ങോലി വായനശാല ജംഗ്ഷന് പടിഞ്ഞാറ് കൊല്ലംകാവില്‍ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള രഞ്ജിത്ത് വെല്‍ഡിങ്ങ് വര്‍ക്ക്ഷോപ്പില്‍ ആണ് തീ പിടുത്തം ഉണ്ടായത്. കഴിഞ്ഞ ദിവസംവൈകുന്നേരം 6.30ഓടെയാണ് സംഭവം നടന്നത്. ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്നിശമന ഉദ്യോഗസ്ഥര്‍ ആണ് തീ കെടുത്തിയത്.
അഗ്നിശമന സേന എത്തിയപ്പോഴേക്കും വര്‍ക്ക്ഷോപ്പ് പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ അറിയിച്ചു. മീറ്റര്‍ പാനലില്‍ നിന്നുമാണ് തീ പടര്‍ന്നത്. ഷീറ്റ് മേഞ്ഞ മേല്‍കൂരയും, ഉള്ളിലുള്ള ഉപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു.
