മരണാനന്തര ചടങ്ങുകളുടെ ഭാഗമായി മൃതദേഹം കുളിപ്പിക്കുമ്പോൾ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവും ചതവും കണ്ടതിനെ തുടർന്ന് കുടുംബം പരാതി നൽകി. സംസ്കാര ചടങ്ങിന് ശേഷമാണ് ഈ വിവരം മകൻ രാജൻ അറിയുന്നത്.

തിരുവനന്തപുരം: ധനുവച്ചപുരത്തെ റിട്ട. നഴ്സിങ്ങ് അസിസ്റ്റൻ്റിൻ്റെ മരണത്തിൽ ദുരഹതയെന്ന് സംശയം ഉയർന്നതോടെ പോസ്റ്റുമോർട്ടത്തിന് സാധ്യത. സെലീനാമ്മ (75)ൻ്റെ മരണത്തിലാണ് ദുരൂഹത. മകന്റെ പരാതിയിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ ജില്ലാ കലക്ടറോട് അനുമതി തേടിയതിൽ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 17ന് ആയിരുന്നു ധനുവച്ചപുരം സ്വദേശിയായ സെലീനാമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യം സ്വാഭാവിക മരണം ആണെന്നാണ് കരുതിയത്. എന്നാൽ, മരണാനന്തര ചടങ്ങുകളുടെ ഭാഗമായി മൃതദേഹം കുളിപ്പിക്കുമ്പോൾ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവും ചതവും കണ്ടതിനെ തുടർന്ന് കുടുംബം പരാതി നൽകി. സംസ്കാര ചടങ്ങിന് ശേഷമാണ് ഈ വിവരം മകൻ രാജൻ അറിയുന്നത്. മുറി പരിശോധിച്ചപ്പോൾ ആഭരണങ്ങൾ ഉൾപ്പെടെ നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടു. മകൻ്റെ പരാതിയിൽ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

Asianet News Live