തൃശ്ശൂർ: ഡ്രൈവർമാരുടെ കൂട്ടായ്മയിൽ രൂപീകരിച്ച യെല്ലോ ടാക്സി ഇനി തൃശ്ശൂരിലും. നൂറിലധികം വാഹനങ്ങളാണ് തൃശ്ശൂരിൽ നിരത്തിലിറങ്ങിയത്. ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുമുണ്ട്.

മഞ്ഞ നിറത്തിലുള്ള ടാക്സി ബോർഡ് വച്ച വാഹനങ്ങൾ യാത്രക്കാർക്ക് എവിടെ നിന്നും കൈ കാണിച്ച് വിളിക്കാം. സർക്കാർ ഉത്തരവ് പ്രകാരമുള്ള നിരക്കിലാണ് യെല്ലോ ടാക്സികളുടെ പ്രവർത്തനം. സമയത്തിന്റെയോ വാഹന ലഭ്യതയുടെ കുറവോ കാരണം നിരക്കിൽ വ്യത്യസം വരില്ല. നിരക്കിൽ 20 ശതമാനം വരെ ഇളവും ഇപ്പോൾ ലഭ്യമാണ്.

തൃശ്ശൂരിൽ ഹോട്ടലുകാരുമായി സഹകരിച്ച് എയർപോർട്ട് സർവീസും വൈകാതെ നടപ്പിലാക്കും. വെബ്സൈറ്റിലൂടെ ഇന്റർസിറ്റി, ലോക്കൽ, ഓട്ട് സ്റ്റേഷൻ പാക്കേജുകളിൽ ടാക്സി ബുക്ക് ചെയ്യാനാകും.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുള്ള ഡ്രൈവർമാരാണ് ഇപ്പോൾ യെല്ലോ ടാക്സിയികളിലുള്ളത്. കൊച്ചിയില്‍ യെല്ലോ ടാക്സി വിജയമായതിനെ തുടര്‍ന്നാണ് തൃശ്ശൂരിലും തുടങ്ങിയത്.