ഇതിനു മുൻപ് പല യുവതികളും ഇയാളുടെ പീഡനത്തിനിരയായിട്ടുള്ളതായി ചോദ്യം ചെയ്യലിൽ പൊലീസിന് സൂചന ലഭിച്ചു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന്‌ അരൂർ എസ്ഐ മനോജ് പറഞ്ഞു

അരൂർ: അരൂർ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് പുല്ലുവില കത്ത് കെ എസ് സഞ്ജു (35) വിനെയാണ് അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വനിതാ കമ്മീഷൻ നിർദേശത്തെത്തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭർത്താവ് മരിച്ച യുവതിയെ പ്രണയം നടിച്ച് വലയിലാക്കിയ ഇയാൾ അരൂരിലും ബാംഗ്ലൂരിലും വച്ച് നിരവധി തവണ പീഡപ്പിച്ചെന്ന് വ്യക്തമായി. ഇതിനു മുൻപ് പല യുവതികളും ഇയാളുടെ പീഡനത്തിനിരയായിട്ടുള്ളതായി ചോദ്യം ചെയ്യലിൽ പൊലീസിന് സൂചന ലഭിച്ചു. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന്‌ അരൂർ എസ്ഐ മനോജ് പറഞ്ഞു.