കുവൈറ്റില്‍ ജോലിയിലായിരുന്ന ജിബു മൂന്ന് മാസം മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ജോലി സ്ഥലത്തേക്ക് തിരികെ മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ജിബു. 

എടത്വ: പുളിക്കീഴില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തലവടി പ്രിയദര്‍ശിനി ജംഗ്ഷന് സമീപം എക്കപ്പുറത്ത് തുണ്ടിപറമ്പില്‍ എബ്രഹാം മാത്യുവിന്റെ (മോനിച്ചന്‍) മകന്‍ ജിബു എബ്രഹാം (24) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തേകാലോടെ പൊടിയാടി പുളിക്കീഴ് ഇന്ദ്രപ്രസ്ത ഹോട്ടലിന് സമീപത്ത് വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജിബുവിനെ പരുമല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Add Asianetnews as a Preferred SourcegooglePreferred

ബൈക്കിന്റെ പുറകിലിരുന്ന മണപ്പുറത്ത് കുഞ്ഞുമോന്റെ മകന്‍ ജെഫിന്‍ (22) തെറിച്ച് പോയി. പരിക്കേറ്റ ജെഫിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിരണം ആശുപത്രിയിലെ വനിതാ ഡോക്ടാറായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഈ ഡോക്ടറും ആ സമയത്ത് സ്ഥലത്ത് എത്തിയ മറ്റൊരു വനിതാ ഡോക്ടറും അപകടവിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പുളിക്കീഴ് പൊലീസും ചേര്‍ന്നായിരുന്നു ജിബുവിനെ ആശുപത്രിയിലെത്തിച്ചത്. 

കുവൈറ്റില്‍ ജോലിയിലായിരുന്ന ജിബു മൂന്ന് മാസം മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ജോലി സ്ഥലത്തേക്ക് തിരികെ മടങ്ങാനുള്ള ശ്രമത്തിലായിരുന്നു ജിബു. അതിനായി തിരികെ പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനായി തിരുവല്ലായ്ക്ക് പോകുന്ന അവസരത്തിലായിരുന്നു അപകടം.