Asianet News MalayalamAsianet News Malayalam

കുറ്റിപ്പുറം പാലത്തിന് മുകളിൽ ആയുധങ്ങളുമായി യുവാവ്; പരിഭ്രാന്തിയിലായി നാട്ടുകാർ

ആയുധങ്ങളുമായി യുവാവ് കുറ്റിപ്പുറം പാലത്തിന് മുകളിൽ കയറി നിന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. 

Young man with weapons on top of Kuttipuram bridge The locals panicked
Author
Kerala, First Published Jun 11, 2021, 11:11 PM IST

കുറ്റിപ്പുറം: ആയുധങ്ങളുമായി യുവാവ് കുറ്റിപ്പുറം പാലത്തിന് മുകളിൽ കയറി നിന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കയ്യിൽ അരിവാളും വെട്ടുകത്തിയുമായി 30 വയസ്സ് തോന്നിക്കുന്ന യുവാവാണ് പാലത്തിന്റെ ഏറ്റവും മുകളിലായി കയറി നിന്നത്. 

സംഭവം അറിഞ്ഞ് നാട്ടുകാരും യാത്രക്കാരും കൂടി. കുറ്റിപ്പുറം സ്വദേശിയായ മാനസിക അസ്വസ്ഥതയുള്ള യുവാവാണ് മുകളിൽ കയറിയത്. ഇതോടെ യുവാവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി. സംഭവം അറിഞ്ഞ് കുറ്റിപ്പുറം എസ് ഐ അഷറഫിന്റെ നേതൃത്വത്തിൽ പോലീസെത്തി തന്ത്രപരമായ ഇടപെടലിലൂടെ യുവാവിനെ താഴെയിറക്കുകയായിരുന്നു. പിന്നീട് പൊലീസിന്റെ നിർദേശത്തെ തുടർന്ന് ബന്ധുക്കൾ തന്നെ യുവാവിനെ അനുയയിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios