Asianet News MalayalamAsianet News Malayalam

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ അത്തോളിയിൽ ആളൊഴിഞ്ഞ വീട്ടിൽ വെച്ചും പുന്നപ്രയിലെ വീട്ടിൽ വെച്ചും വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും പിന്നീട് ഗര്‍ഭിണിയായപ്പോള്‍ ഉപേഷിക്കുകയായിരുന്നുവെന്നാണ്  പരാതി.

young men arrested in rape case
Author
Atholi Bus Stop, First Published Sep 13, 2018, 8:28 PM IST

കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആലപ്പുഴ സ്വദേശിയെ അത്തോളി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര സ്വദേശി ജിജോ എന്ന പ്രിയേഷാണ് പിടിയിലായത്. 

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ അത്തോളിയിൽ ആളൊഴിഞ്ഞ വീട്ടിൽ വെച്ചും പുന്നപ്രയിലെ വീട്ടിൽ വെച്ചും വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും പിന്നീട് ഗര്‍ഭിണിയായപ്പോള്‍ ഉപേഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന് കിട്ടിയ പരാതി.

പരാതിക്കാരിയായ പെൺകുട്ടി പട്ടികജാതിക്കാരിയായതിനാൽ എസ്.സി-എസ്.ടി.പി.എ വകുപ്പ് പ്രകാരവും കേസടുത്തിട്ടുണ്ട്. പ്രതിയെ സെഷൻസ് കോടതി ജില്ലാ ജയിലേക്ക് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എസ് ഐ പ്രശാന്ത്, എ എസ് ഐ രഘു എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

Follow Us:
Download App:
  • android
  • ios