വാടകയ്ക്ക് താമസിക്കുന്ന താമരശ്ശേരിയിലെ ഫ്‌ളാറ്റിലാണ് സൂരജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട്: സെക്യൂരിറ്റി ജീവനക്കാരനായ യുവാവിനെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി പുത്തൂര്‍ വട്ടം കിണറുള്ളതില്‍ വീട്ടില്‍ സൂരജാണ് മരിച്ചത്. താമരശേരി നോളജ് സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു സൂരജ്. വാടകയ്ക്ക് താമസിക്കുന്ന താമരശ്ശേരിയിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

ഇന്നലെ സൂരജ് ജോലിക്ക് എത്തിയിരുന്നില്ല. വിവരമറിഞ്ഞ് ഭാര്യയും മക്കളും താമസ സ്ഥലത്ത് അന്വേഷിച്ച് എത്തിയി. ഫ്ളാറ്റിനകത്ത് കയറിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

സ്‌കൂളിൽ ജീവനൊടുക്കാൻ ശ്രമിച്ച പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു

വേങ്ങര ഊരകം ജവഹർ നവോദയ സ്‌കൂളിൽ ജീവനൊടുക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പൊന്നാനി സ്വദേശി അലീന ത്യാഗരാജനാണ് (17) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അലീന സ്‌കൂളിൽ വച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അലീനയെ കാണാതെ വന്നതോടെ ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ സ്‌കൂളിൽ പരിശോധന നടത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇന്നലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്. വിഷാദ രോഗം അലീനയെ അലട്ടിയിരുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് വേങ്ങര പൊലീസ് കേസെടുത്തു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)