Asianet News MalayalamAsianet News Malayalam

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; അച്ഛനും മകനുമുള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അജിത്ത് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന് അജിത്തിന്‍റെ പിതാവ് അശോകനും അശോകന്‍റെ സുഹൃത്ത് ഷിജുവും സഹായിച്ചുവെന്നാണ് കേസ്. 

youth and father arrested for rape attempt against minor girl in thiruvananthapuram vellarada
Author
Vellarada, First Published Jan 24, 2020, 12:00 PM IST

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അച്ഛനും മകനുമുള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. വെള്ളറട പൂവന്‍കുഴി കോളനിയില്‍ അജിത്(19), പിതാവ് അശോകന്‍(45). അമ്പൂരി തട്ടാംമുക്ക് സ്വദേശി ഷിജു(34) എന്നിവരെയാണ് വെള്ളറട പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പിടിയിലായ പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അജിത്ത് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന് അജിത്തിന്‍റെ പിതാവ് അശോകനും അശോകന്‍റെ സുഹൃത്ത് ഷിജുവും സഹായിച്ചുവെന്നാണ് കേസ്. 

Follow Us:
Download App:
  • android
  • ios