കോഴിക്കോട്: കോഴിക്കോട് മുക്കത്ത് കഞ്ചാവുമായി സഹോദരനും സഹോദരിയും പോലീസ് പിടിയിൽ. 10 കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരൻ, സൂര്യ പ്രഭ എന്നിവരെയാണ് മുക്കം പൊലീസ് പിടികൂടിയത്. 

രാത്രി 11 മണിയോടെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവുമായി ബൈക്കിൽ രണ്ടു പേർ പോകുന്നു എന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയത്. പിന്നീട് ബൈക്ക് കണ്ടെത്തുകയും പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.മുക്കം നീലീശ്വരം തെച്ചിയാട് വഴിയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. 

ഇവർ കഞ്ചാവ് മാഫിയ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറയുന്നു. മലയോരത്തെ വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് കഞ്ചാവ് വിൽപ്പന ‌ നടത്തുകയാണെന്ന് പൊലീസിന് വിവരം കിട്ടി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.