Asianet News MalayalamAsianet News Malayalam

സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന; കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് പിടിയില്‍

ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്ന കഞ്ചാവാണ് ഇടനിലക്കാര്‍ വഴി വിദ്യാര്‍ഥികള്‍ക്ക് എത്തിച്ച് കൊടുക്കുന്നത്

youth arested for Cannabis sales in school premises
Author
Mannar, First Published Jul 5, 2019, 11:29 PM IST

മാന്നാര്‍: സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പന നടത്തിയ യുവാവ് പിടിയിലായി. മാന്നാര്‍ കുട്ടം പേരുര്‍ കുറ്റി താഴ്ചയില്‍ രാജമണി(42) യെ ആണ് ഇന്ന് ഉച്ചയോടെ മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍ പരിസരത്ത് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയില്‍ പിടികൂടിയത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 70 ഗ്രാം കഞ്ചാവും ഇയാള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

കാപ്പാ കേസില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയതെന്ന് പൊലിസ് പറഞ്ഞു. ചെന്നിത്തല വലിയ പെരുമ്പുഴ, പറയലങ്കരി, വാഴക്കുട്ടംകടവ്, ഉളുന്തി, കുട്ടംപേരുര്‍ എന്നിവിടങ്ങളിലുള്ള പാലങ്ങളുടെ സമീപവും,വള്ളക്കാലി, പാവുക്കര എന്നിവിടങ്ങളിലും കഞ്ചാവ് വില്‍പ്പന വ്യാപകമായി നടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചിട്ടും പൊലീസ് നടപടി സീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം എത്തുന്ന കഞ്ചാവാണ് ഇടനിലക്കാര്‍ വഴി വിദ്യാര്‍ഥികള്‍ക്ക് എത്തിച്ച് കൊടുക്കുന്നത്. ഇതിനായി പ്രത്യേക സംഘങ്ങളുണ്ടെന്നാണ് വിവരം. ബൈക്കുകളിലും, ആഢംബര കാറുകളിലും എത്തുന്നവരാണ് വിതരണം നടത്തുന്നത്. ഇത്തരക്കാരെ കണ്ടെത്തുവാനോ പിടികൂടുവാനോ പൊലീസിനു കഴിഞ്ഞിട്ടില്ല.

Follow Us:
Download App:
  • android
  • ios