തിരുവനന്തപുരം: മൂന്നാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലത്താണ് യുവാവ് ഒന്‍പതുവയസുകാരനെ യുവാവ് പീഡിപ്പിച്ചത്. ഒറ്റൂര്‍ സ്വദേശിയായ 21കാരനാണ് പിടിയിലായത്.

അഞ്ച് വയസുമുതല്‍ കുട്ടിയെ അശ്ലീല ചിത്രങ്ങളും വീഡിയോയും കാണിച്ച് പ്രതി നിരന്തരം ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്നുവെന്നാണ് കല്ലമ്പലം പൊലീസ് പറയുന്നത്. കുട്ടിയുടെ അയല്‍വാസിയാണ് പ്രതി. ഇയാള്‍ കുട്ടിയുടെ വീട്ടില്‍ വച്ചും തന്‍റെ വീട്ടില്‍ വച്ചും നിരന്തരം ചൂഷണം ചെയ്തിരുന്നു. 

ഒടുവില്‍ മൂന്നാം ക്ലാസുകാരന്‍ തന്‍റെ മുത്തശ്ശിയോടെ വിവരം പറഞ്ഞു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.