ഏഴ് ബോട്ടിലുകളില്‍ നിന്നായി 3.250 ലിറ്റര്‍ മദ്യവും, മദ്യവില്‍പ്പനയില്‍ ലഭിച്ച 3300 രൂപയും, മദ്യം കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്‌കൂട്ടറും ഫോണും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്

മാനന്തവാടി: വയനാട്ടിൽ ബൈക്കിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. തവിഞ്ഞാല്‍ തലപ്പുഴ തിണ്ടുമ്മല്‍ മണ്ണാര്‍ക്കോട് വീട്ടില്‍ ജോജി ജോണ്‍ (33) ആണ് തലപ്പുഴയില്‍ നിന്ന് പിടിയിലായത്. ബിവറേജിൽ നിന്നും വാങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൂടുതൽ പണം വാങ്ങി വില്‍പ്പന നടത്തുന്നതിനിടെയാണ് യുവാവിനെ എക്‌സൈസ് പൊക്കിയത്. 

ഇയാളിൽ നിന്നും ഏഴ് ബോട്ടിലുകളില്‍ നിന്നായി 3.250 ലിറ്റര്‍ മദ്യവും, മദ്യവില്‍പ്പനയില്‍ ലഭിച്ച 3300 രൂപയും മദ്യം കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്‌കൂട്ടറും ഫോണും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍. ജിനോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ജി. പ്രിന്‍സ്, കെ.എസ്. സനൂപ്, ഡ്രൈവര്‍ ഷിംജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാന്റ് ചെയ്തു.

Read More : വട്ടപ്പാറ വളവിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, 15 ഓളം പേർക്ക് പരിക്ക്