പെണ്‍കുട്ടിയുടെ വീട്ടില്‍ രക്ഷകര്‍ത്താക്കള്‍ ഇല്ലാതിരുന്ന സമയത്ത് വീടിന്റെ കതവ് തുറന്ന് അകത്ത് കയറി പതിനേഴുകാരിയായ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. കുതറി ഓടിയ പെണ്‍കുട്ടി മറ്റൊരു വാതില്‍ വഴി രക്ഷപെടുകയായിരുന്നു

ഹരിപ്പാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പള്ളിപ്പാട് തെക്ക് കളതറയില്‍ വീട്ടില്‍ അശ്വിനെ (ഉണ്ണിക്കുട്ടന്‍-21) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 18ന് ഉച്ചയ്ക്ക് യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ രക്ഷകര്‍ത്താക്കള്‍ ഇല്ലാതിരുന്ന സമയത്ത് വീടിന്റെ കതവ് തുറന്ന് അകത്ത് കയറി പതിനേഴുകാരിയായ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. കുതറി ഓടിയ പെണ്‍കുട്ടി മറ്റൊരു വാതില്‍ വഴി രക്ഷപെടുകയായിരുന്നു.