വടകര പുതിയ ബസ്റ്റാന്‍റിലെ ആറ് കടകളിൽ കയറിയാണ് ബിനോയ് മോഷണം നടത്തിയത്.
കോഴിക്കോട്: കോഴിക്കോട് ഒറ്റ ദിവസം ആറ് കടകളില്‍ കയറി മോഷണം(robbery) നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശി ബിനോയ് കൊന്നത്താംതൊടി എന്നയാളെയാണ് വടകര പൊലീസ്(Vadakara police) പിടികൂടിയത്. വടകര പുതിയ ബസ്റ്റാന്‍റിലെ(Vadakara bustand) ആറ് കടകളിൽ കയറിയാണ് ബിനോയ് മോഷണം നടത്തിയത്.
പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേണത്തിലാണ് പ്രതിയെ പിടികൂടാനായത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് വടകര എസ് ഐ നിജീഷിന്‍റെ നേതൃത്വത്തിൽ സി.പി.ഒ ഷിനിൽ തിരുവമ്പാടി പൊലീസ് സ്‌റ്റേഷനിലെ സി. പി.ഒ അനീസ് എന്നിവർ ചേർന്ന് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
