Asianet News MalayalamAsianet News Malayalam

കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി, ഒരാള് അറസ്റ്റില്‍

കാറിന്റെ ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തത്.

youth arrested with banned tobacco products in alappuzha
Author
Alappuzha, First Published May 4, 2021, 6:44 PM IST

ഹരിപ്പാട്: ആലപ്പുഴയില്‍ കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി. ഹാന്‍സ് കടത്തിയ പാലക്കാട് ചാഴിയാരിറ്റി കുണ്ടിൽ വീട്ടിൽ പ്രമോദിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്കോഡ് പിടികൂടി. കഴിഞ്ഞ ദിവസം പുലർച്ചെ ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിനു സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.

കാറിന്റെ ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തത്. ഇയാൾ വന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് നിന്നും കരുവാറ്റ യിലെ വിവിധ കടകളിൽ വിതരണത്തിനായി എത്തിച്ച പാക്കറ്റുകൾ ആണ് ഇത് എന്ന് പോലീസ് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios