എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.

പാലക്കാട്: പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന ഏഴു കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. മലപ്പുറം തിരൂർ സ്വദേശി അരുൺ സിപിയാണ് പിടിയിലായത്. എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

YouTube video player