പാലക്കാട്: പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വാണിയംകുളത്താണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. കാസർകോട് ഇരട്ടകൊലപാതകത്തിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി പ്രതിഷേധം. സംഭവത്തില്‍ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെയും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചിരുന്നു. കാസർകോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേരെയാണ് കരിങ്കൊടി കാണിക്കാൻ  ശ്രമിച്ചത്. പോയിനാച്ചിയിൽ വെച്ചാണ് പത്തോളം യൂത്ത് കോൺഗ്രസ് പ്രവ‍‍ർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി ഓടിയടുക്കുകയായിരുന്നു. 

Also Read: മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ