തടിപ്പണിക്കാരായ യുവാക്കള്‍ ജോലി കഴിഞ്ഞ് മടങ്ങവെയാണ് ദാരുണമായ അപകടം നടന്നത്.

കൊച്ചി: മൂവാറ്റുപുഴയില്‍ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. നിരപ്പ് സ്വദേശി തച്ചനോടിയിൽ വീട്ടിൽ മനൂപ് ടി.എ(34) ആണ് മരിച്ചത്. മിന്നലേറ്റ് ആറ് പേർക്ക് പരിക്കേറ്റു, ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. തടിപ്പണിക്കാരായ യുവാക്കള്‍ ജോലി കഴിഞ്ഞ് മടങ്ങവെ കനത്ത മഴയും ഇടിമിന്നലുമുണ്ടായി. മഴയത്ത് വഴിയരുകിലെ ഷെഡ്ഡില്‍ കയറി നിന്നപ്പോഴാണ് അപകടം. മിന്നലേറ്റ ഉടന്‍ തന്നെ ഇവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മനൂപ് മരണപ്പെടുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona