ആലപ്പുഴ തണ്ണീർമുക്കം റോഡിൽ കോമളപുരം ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്.

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മണ്ണഞ്ചേരി ഒന്നാം വാർഡ് മംഗളാപുരം മാർക്കറ്റിന് സമീപം വെറുങ്ങോട്ടക്കൽ വെളിയിൽ അലി ബാവയുടെ മകൻ അജീഷാണ് (38) മരിച്ചത്. മംഗളാപുരത്തെ കയർ കമ്പനി ജീവനക്കാരനാണ്. 

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ആലപ്പുഴ തണ്ണീർമുക്കം റോഡിൽ കോമളപുരം ജംഗ്ഷന് സമീപമായിരുന്നു അപകടം. കമ്പനി ആവശ്യത്തിന് ആലപ്പുഴയിൽ പോയി തിരികെ വരുമ്പോഴാണ് അജീഷിന്‍റെ ബൈക്കില്‍ ലോറി വന്നിടിച്ച് അപകടം സംഭവിച്ചത്. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona