Asianet News MalayalamAsianet News Malayalam

വിദേശത്തേക്ക് പോകാനിരിക്കെ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

രാത്രി 11.30 നോടെ  സുഹൃത്തുക്കള്‍ക്ക് ഒപ്പം തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം തിരികെ വെണ്‍മണിയിലേക്കു മടങ്ങിപോകവേയാണ് അപകടം സംഭവിച്ചത്. ഗവ. ഐ ടി ഐ ജംഗ്ഷനിലെ ബി വറേജസ് ഔട്ട്‌ലെറ്റിനു സമീപത്തുവെച്ച് തെങ്കാശിയില്‍ നിന്നും അമൃതയിലേക്കു പോകുകയായിരുന്ന സ്‌കോര്‍പിയോ കാറിടിച്ചായിരുന്നു അപകടം. 

youth dies in bike accident
Author
Chengannur, First Published Sep 26, 2018, 9:02 AM IST

ചെങ്ങന്നൂര്‍: എംസി റോഡില്‍ തിങ്കളാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെണ്‍മണി കൈമളേത്ത് പുത്തന്‍വീട്ടില്‍ വിഷ്ണു (അനൂപ് ആനന്ദ്-27) ആണ് മരണമടഞ്ഞത്. ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന സുഹൃത്ത് വെണ്‍മണി ചെറിയാലുംമൂട് തെങ്ങിഴേത്ത് വീട്ടില്‍ ഷിജു (21) വിനെ ഇരുകാലുകളും ഒടിഞ്ഞ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗ്ലൂരില്‍  ഇന്‍സ്ട്രമെന്റേഷന്‍ ജോലി ചെയ്യുകയായിരുന്ന അനൂപ് ആനന്ദ് വിദേശത്തേക്ക് പോകാന്‍ തയാറെടുക്കുകയായിരുന്നു. 

രാത്രി 11.30 നോടെ  സുഹൃത്തുക്കള്‍ക്ക് ഒപ്പം തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം തിരികെ വെണ്‍മണിയിലേക്കു മടങ്ങിപോകവേയാണ് അപകടം സംഭവിച്ചത്. ഗവ. ഐ ടി ഐ ജംഗ്ഷനിലെ ബി വറേജസ് ഔട്ട്‌ലെറ്റിനു സമീപത്തുവെച്ച് തെങ്കാശിയില്‍ നിന്നും അമൃതയിലേക്കു പോകുകയായിരുന്ന സ്‌കോര്‍പിയോ കാറിടിച്ചായിരുന്നു അപകടം. വിഷ്ണുവിന്‍റെ അച്ഛന്‍ ആനന്ദന്‍പിള്ള മുന്‍ കരസേന ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം വിദേശത്ത് ജോലി ചെയ്യവേ പക്ഷാഘാതം വന്ന് സംസാരശേഷി നഷ്‌പ്പെട്ട ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെയാണ് മകന്റെ ദാരുണ അന്ത്യം. 

Follow Us:
Download App:
  • android
  • ios