ഇവരെക്കൊണ്ട് മാലിന്യം തിരിച്ചെടുപ്പിച്ച നാട്ടുകാർ ഇവർ  നാല് പേരെയും വന്ന വാഹനം ഉൾപ്പെടെ പൊലീസിന് കൈമാറുകയും ചെയ്തു. 

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ എച്ച് എം ടി സ്കൂളിന് മുന്നിൽ മാലിന്യം തള്ളിയവരെ കയ്യോടെ പിടികൂടി നാട്ടുകാർ. സ്കൂളിലെ സിസിടിവി ക്യാമറകൾക്ക് മുന്നിൽ മാലിന്യം തള്ളിയവരെയാണ് നാട്ടുകാർ ചേ‍‍‍ർന്ന് പിടികൂടിയത്. ഇവരെക്കൊണ്ട് മാലിന്യം തിരിച്ചെടുപ്പിച്ച നാട്ടുകാർ ഇവർ നാല് പേരെയും വന്ന വാഹനം ഉൾപ്പെടെ പൊലീസിന് കൈമാറുകയും ചെയ്തു. 

വ്യാഴാഴ്ച രാത്രിയാണ് മാലിന്യം തള്ളിയത്. കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലെ തൊഴിലാളികളാണ് സ്കൂളിനു മുന്നിൽ മാലിന്യം തള്ളിയത്. മരട് നഗരസഭ പരിധിയിലുള്ള ഒരു ഹോട്ടലിൽ നിന്നുള്ള മാലിന്യമാണ് ഇവ‍ർ ഉപേക്ഷിക്കാൻ ശ്രമിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona