പാടശേഖരത്തിന് സമീപത്തെ പോസ്റ്റിലും മരത്തിലുമായി കയർ വലിച്ചു കെട്ടിയ ശേഷം വലിയ പെട്ടിയില്‍ കൊണ്ടുവന്ന ബലൂണ്‍ യുവാവ് ഒറ്റയ്ക്ക് ഊതി വീര്‍പ്പിച്ച് തൂക്കുകയായിരുന്നു.

പ്രണയ പരാജയത്തിന്‍റെ (breakup ) 666ാം ദിവസം വേറിട്ട രീതിയില്‍ ആഘോഷിച്ച് യുവാവ്. പ്രണയവഴികളില്‍ (Love Failure) വേര്‍പിരിയുമ്പോള്‍ എതിര്‍ഭാഗത്തുള്ളവരെ ആക്രമിക്കാനും കൊലപ്പെടുത്താനും ആളുകള്‍ മടിക്കാത്ത വാര്‍ത്തകള്‍ സ്ഥിരമായി എത്തുമ്പോഴാണ് തൃശൂരിലെ (Thrissur)യുവാവ് വ്യത്യസ്തനാവുന്നത്.

തൃശൂരിലെ കുറ്റുമുക്ക് നെട്ടിശേരിയിലെ പാടശേഖരത്തിന് സമീപം 666 ചുവന്ന ബലൂണുകളാണ് യുവാവ് ഒറ്റയ്ക്ക് ഊതി വീര്‍പ്പിച്ച് തൂക്കിയത്. പോസ്റ്റിലും മരത്തിലുമായി കയർ വലിച്ചു കെട്ടിയ ശേഷം വലിയ പെട്ടിയില്‍ കൊണ്ടുവന്ന ബലൂണ്‍ യുവാവ് ഒറ്റയ്ക്ക് ഊതി വീര്‍പ്പിച്ച് തൂക്കുകയായിരുന്നു. പ്രണയിനി വഴി പിരിഞ്ഞതില്‍ അതീവ നിരാശനല്ലെന്ന് ബോധ്യമാക്കുന്നതാണ് സംസാരം.

പോയ ആള് സന്തോഷമായി ജീവിക്കട്ടെ നല്ലതുവരട്ടെയെന്ന് മാത്രമേ യുവാവിന് പറയാനുള്ളു. മണിക്കൂറുകള്‍ എടുത്തായിരുന്നു ഈ ബലൂണ്‍ നിറയ്ക്കല്‍. പാടശേഖരത്തിന് സമീപം ചുവന്ന ബലൂണുകള്‍ തൂക്കുന്നത് കണ്ട് വിവരം തെരക്കിയവരോട് പ്രണയം പൊളിഞ്ഞ കാര്യം യുവാവ് പറഞ്ഞു. ഇത്തിരി പാട് പെട്ടിട്ടാണേലും 666 ബലൂണ്‍ ഊതി വീര്‍പ്പിച്ച് കെട്ടിയ ശേഷം യുവാവും സ്ഥലം വിട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona