ഇന്നലെ രാത്രി ബൈക്കിൽ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയപ്പോള്‍ ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.
പാലക്കാട്: പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറയ്ക്കാട് കുമാറിൻ്റെ മകൻ ആകാശാണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്കിൽ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയപ്പോള്‍ ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. ആകാശാണ് ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
