കുന്നുംപുറം  സ്വദേശി പട്ടേരികുന്നത്ത് അർഷിദാ(19)ണ് താനൂർ പൊലീസ് പിടിയിലായത്. 

താനൂര്‍: മലപ്പുറം താനൂരിൽ (Tanur) പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ (Student) പീഡിപ്പിച്ച് ഗർഭിണിയാക്കിയ (Pregnant) കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ (Youth League) അറസ്റ്റിൽ. കുന്നുംപുറം സ്വദേശി പട്ടേരികുന്നത്ത് അർഷിദാ(19)ണ് താനൂർ പൊലീസ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അര്‍ഷിദ് പിടിയിലായത്.

ബലാത്സംഗം ചെറുത്ത 10 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു

സെഹോര്‍: ബലാത്സംഗം (Rape) ചെയ്യാന്‍ ശ്രമിച്ചതിന് പിന്നാലെ 10 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു. ഇച്ചാവാറിലെ ദൂധ്‌ലായി ഗ്രാമത്തിലാണ് ദാരുണസംഭവം. കിണറ്റിലെ വള്ളികളില്‍ പിടിച്ചുനിന്ന പെണ്‍കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കക്കൂസില്‍ പോകാനായി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ രമേഷ് എന്നയാള്‍ ബലാത്സംഗം ചെയ്യാനായി ശ്രമിച്ചു. 

ചെറുത്തുനിന്ന പെണ്‍കുട്ടിയെ ഇയാള്‍ കിണറ്റിലേക്ക് തള്ളിയിട്ടു. ധീരയായ പെണ്‍കുട്ടി കിണറിലെ വള്ളികളില്‍ തൂങ്ങി രക്ഷപ്പെട്ടു.-എസ്പി മായങ്ക് അവാസ്തി പറഞ്ഞു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തോ എന്നത് മെഡിക്കല്‍ പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാകൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചു.