കുടുംബപ്രശ്നങ്ങളെ തുടർന്നാണ് യുവാവ് മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നതെന്നാണ് വിവരം
മലപ്പുറം: നിലമ്പൂരിനടത്ത് നാരോക്കാവിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി. മൊബൈൽ ടവറിൽ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. നാരോക്കാവ് സ്വദേശി മുജീബാണ് ആത്മഹത്യ ചെയ്യുമെന്ന് പറയുന്നത്. കുടുംബപ്രശ്നങ്ങളാണ് കാരണം എന്നാണ് വിവരം.
(പ്രതീകാത്മക ചിത്രം)
അട്ടപ്പാടിയിൽ ശിശു മരണം
അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം റിപ്പോർട്ട് ചെയ്തു. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പൻ നഞ്ചമ്മൾ ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നെന്നും മരണ കാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നും ആശുപത്രി അധികൃതർ പറയുന്നത്.
ഹരിദാസ് വധം: നാല് പേർ കൂടി അറസ്റ്റിൽ
കണ്ണൂരിൽ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ കൂടി പിടിയിലായി. നാല് പേരും ആർഎസ്എസ് പ്രവർത്തകരാണ്. ഇവർ മുൻപ് മൂന്ന് തവണ ഹരിദാസിനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പാലക്കാട് കോട്ടയിൽ പീരങ്കി ഉണ്ടകൾ
പാലക്കാട് കോട്ടയിൽ നിന്നും പീരങ്കി ഉണ്ടകൾ കണ്ടെത്തി. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുത്തപ്പോഴാണ് പീരങ്കി ഉണ്ടകൾ ലഭിച്ചത്. ഇവ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു.
