Asianet News MalayalamAsianet News Malayalam

കരിബീയന്‍ ദ്വീപുകളിലെ 'യൂക്കാ' മൂന്നാറിലും

കരിബീയന്‍ ദ്വീപ്, അമേരിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന യൂക്കാ ചെടി മൂന്നാറില്‍ വിടര്‍ന്നു. ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ യൂക്കാ ചെടി അപൂര്‍വ്വമായാണ് വിരിയാറ്.  കരീബീയന്‍ ദ്വീപുകളിലെ കടല്‍ത്തീരങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിലും കണ്ടുവരുന്ന ചെടി മൂന്നാറിലെ നല്ലതണ്ണി ടീ മ്യൂസിയത്തിനു സമീപമാണ് പൂവിട്ടു നില്‍ക്കുന്നത്.

yucca plant at munnar
Author
Munnar, First Published Jun 9, 2019, 12:03 AM IST

ഇടുക്കി: കരിബീയന്‍ ദ്വീപ്, അമേരിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന യൂക്കാ ചെടി മൂന്നാറില്‍ വിടര്‍ന്നു. ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ യൂക്കാ ചെടി അപൂര്‍വ്വമായാണ് വിരിയാറ്.  കരീബീയന്‍ ദ്വീപുകളിലെ കടല്‍ത്തീരങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിലും കണ്ടുവരുന്ന ചെടി മൂന്നാറിലെ നല്ലതണ്ണി ടീ മ്യൂസിയത്തിനു സമീപമാണ് പൂവിട്ടു നില്‍ക്കുന്നത്.

കട്ടി കൂടിയ ഇലകളോടു കൂടിയ ചെടി വാടാത്ത ചെടികളുടെ ഗണത്തില്‍പ്പെടുന്നവയാണ്. ഒരിക്കല്‍ ശേഖരിച്ചു കഴിഞ്ഞാല്‍ വേരുകള്‍ക്ക് ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുവാനുള്ള കഴിവുണ്ട്. ഇലകള്‍ക്കു മുകളില്‍ മെഴുകുപോലെ തോന്നിപ്പിക്കുന്ന ഭാഗവും ജലാംശം നഷ്ടപ്പെടാതിരിക്കുവാന്‍ കാരണമാണ്. 

കാറ്റിനെ പ്രതിരോധിക്കാനുള്ള ശക്തിയുള്ളതു കാരണം കാറ്റര്‍പില്ലര്‍, ലാര്‍വ്വ തുടങ്ങിയ ഈ ചെടിയുടെ ഉള്ളില്‍ താവളമാക്കാറുണ്ട്. കരിബീയന്‍ ദ്വീപ്, അമേരിക്ക എന്നിവയ്ക്കു പുറമേ മെക്സിക്കോ, ഗ്വാട്ടിമാല തുടങ്ങി രാജ്യങ്ങളിലും ഇവ കണ്ടുവരുന്നുണ്ട്. ഏതു കാലാവസ്ഥയെ അതിജീവിക്കാനും കഴിവുള്ള ഉഷ്ണമേഖല പ്രദേശങ്ങള്‍ക്കു പുറമേ പുല്‍മേടുകളിലും മലനിരകളിലും വളരാറുണ്ട്. 

ഉദ്യാനങ്ങളില്‍ ഒരു അലങ്കാര ചെടിയായി ഇവയെ വളര്‍ത്താറുണ്ട്. ഭക്ഷണയോഗ്യമായ ഇവയുടെ ഇലയെ മെക്സിക്കോയിലുള്ളവര്‍ ആഹാരമായി ഉപയോഗിക്കാറുണ്ട്. യൂക്കായ്ക്ക് 42 വിഭാഗങ്ങളും 24 ഉപവിഭാഗങ്ങളുമുണ്ട്. അസ്പറഗാസിയേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ചെടിയാണ് യൂക്കാ. യൂക്കാ ഗ്ലോറിയോസാ എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. സ്പാനിഷ് ഡാഗര്‍ എന്നും അറിയപ്പെടാറുണ്ട്.

Follow Us:
Download App:
  • android
  • ios