ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് ജയമോന്റെ കുടുംബം. നല്ലൊരു വിട് വയ്ക്കണമെന്നാണ് ഈ ഭാഗ്യശാലിയുടെ ആഗ്രഹം.
കോട്ടയം: ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം മരപ്പണിക്കാരന്. കോട്ടയം പാത്താമുട്ടം സ്വദേശിയായ ജയമോനെയാണ് ഭാഗ്യം തുണച്ചത്. എവി 248225 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
Add Asianetnews as a Preferred Source

ദിവസവും വൈകുന്നേരം നെല്ലിക്കൽ കവലയിൽ സുഹൃത്ത് ബിനുവിന്റെ ഹോട്ടലിൽ ചായ കുടിക്കാൻ എത്താറുള്ള ആളാണ് ജയമോൻ. ഇവിടെ നിന്നും ലോട്ടറിയും എടുക്കാറുണ്ട്. പതിവ് പോലെ ചൊവ്വാഴ്ച ചായ കുടിക്കാനെത്തിയ ഇയാൾ രണ്ട് ടിക്കറ്റുകളാണ് വാങ്ങിയത്. ഇതിൽ ഒരു ടിക്കറ്റിന് ഒന്നാം സമ്മാനവും മറ്റേ ടിക്കറ്റിന് 8000 രൂപയും ലഭിച്ചു.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് ജയമോന്റെ കുടുംബം. നല്ലൊരു വീട് വയ്ക്കണമെന്നാണ് ഈ ഭാഗ്യശാലിയുടെ ആഗ്രഹം. നിലവിൽ ബാങ്കിൽ നിന്നു വായ്പയെടുത്ത് വാങ്ങിയ ചെറിയ വീട്ടിലാണു നാലുപേരടങ്ങുന്ന കുടുംബം കഴിയുന്നത്.
