Asianet News MalayalamAsianet News Malayalam

Lottery Winner : 'കാരുണ്യം' കനിഞ്ഞു, ഒറ്റമുറിക്കുടിലിൽ നിന്ന് ഷണ്മുഖന് മോചനം

അരൂർ പഞ്ചായത്ത്‌ ആറാം വാർഡിലെ പുത്തൻവീട് ഷണ്മുഖനാണ് ശനിയാഴ്ചത്തെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയ്ക്ക് അർഹനായത്. കെ.ഓ. 891810 എന്ന നമ്പറിനൊപ്പം ലക്ഷ്മി ഏജൻസിയിൽ നിന്ന് ഇതേ നമ്പറിലുള്ള നാല് ടിക്കറ്റുകൾ കൂടി അദ്ദേഹം എടുത്തു.  

Shanmughan gets Karunya Lottery First prize
Author
Aroor, First Published Apr 19, 2022, 4:31 PM IST

അരൂർ: ജീർണിച്ച്  നിലംപതിക്കാവുന്ന ഒറ്റ മുറിക്കുടിലിലായിരുന്നു ഷണ്മുഖന്റെ ജീവിതം. പുതിയ വീടിനായി മുട്ടാത്ത വാതിലുകളില്ല. ആരും കനിഞ്ഞില്ല. എന്നാൽ കാരുണ്യ ലോട്ടറിയുടെ (Karunya Lottery) രൂപത്തിൽ ഭാ​ഗ്യം കനിഞ്ഞതോടെ ഇനി ഷൺമുഖന് ആരുടെയും സഹായമില്ലാതെ സ്വന്തമയിട്ട് തന്നെ വീടുപണിയാം. 

അരൂർ പഞ്ചായത്ത്‌ ആറാം വാർഡിലെ പുത്തൻവീട് ഷണ്മുഖനാണ് ശനിയാഴ്ചത്തെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയ്ക്ക് അർഹനായത്. കെ.ഓ. 891810 എന്ന നമ്പറിനൊപ്പം ലക്ഷ്മി ഏജൻസിയിൽ നിന്ന് ഇതേ നമ്പറിലുള്ള നാല് ടിക്കറ്റുകൾ കൂടി അദ്ദേഹം എടുത്തു.  അതിനാൽ ഒന്നാം സമ്മാനത്തിനു ഒപ്പം സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഈ നാല് ടിക്കറ്റുകൾക്കും ലഭിക്കും.  51 കാരനായ ഷണ്മുഖൻ കരിങ്കൽ കെട്ട് തൊഴിലാളിയാണ്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച ഒറ്റമുറി വീട് പുതുക്കി പണിയാൻ മുട്ടാത്ത വാതിലുകളില്ല അതിനാൽ തന്നെ ഈ ഭാഗ്യം ഈശ്വരാനുഗ്രഹം ആയിട്ടാണ് ഷണ്മുഖനും ഭാര്യ ഷീലയും കാണുന്നത്.

സ്ഥിരമായി ഭാഗ്യം പരീക്ഷിക്കാറുണ്ട് ഇദ്ദേഹം. ചെറിയ തുകകൾ മുൻപ് കിട്ടിയിട്ടുമുണ്ട്. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് യൂണിയൻ ബാങ്ക് ചന്തിരൂർ ശാഖയിൽ ഏൽപ്പിച്ചു.  സമ്മാന തുക കൊണ്ട് നല്ലൊരു വീട് നിർമ്മിക്കണമെന്നാണ് ആഗ്രഹം. മക്കളായ വൈശാഖിനും വൈഷ്ണവിനുമൊപ്പമാണ്  താമസം. 

സ്ത്രീ ശക്തി SS- 309 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പിന്റെ സ്ത്രീ ശക്തി SS-309 (Kerala Lottery Sthree Sakthi SS-309) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു (Kerala Lottery Result). ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SK 260708.

സമാശ്വാസ സമ്മാനം (8000)

SA 260708 SB 260708 SC 260708 SD 260708 SE 260708 SF 260708 SG 260708 SH 260708 SJ 260708 SL 260708 SM 260708

രണ്ടാം സമ്മാനം (10 Lakhs)

SG 388413.

മൂന്നാം സമ്മാനം(5000)

0931 0995 1293 1506 2722 2863 4087 6760 6857 6981 7277 7375 7889 7989 8354 9049 9207 9598

നാലാം  സമ്മാനം 2,000/-

1025  2334  2553  2706  2896  5255  5981  8197  8999  9279

അഞ്ചാം സമ്മാനം 1,000/-

0970  1359  2792  3209  3749  4113  4446  4654  5239  5775  5825  6547  6633  6842  7175  7260  7578  7820  8620  9039

ആറാം സമ്മാനം 500/-

0085  0387  0663  0758  0953  1350  1393  1586  1926  2006  2139  2146  2758  2944  3383  3421  3712  3767  3888  4052  4162  4407  4568  4678  4693  4697  4731  4796  4849  5036  5104  6073  6358  6841  6922  7192  7256  7724  7840  8190  8557  8642  8883  9024  9228  9316  9366  9496  9526  9617  9823  9830

ഏഴാം സമ്മാനം 200/-

0117  0398  0596  0741  0785  1034  1038  1433  1561  1805  2064  2082  2322  2965  3174  3238  3376  3846  3910  4028  4173  4210  4263  4597  4860  4978  5353  5429  5668  6205  6315  6774  6985  7088  7289  7452  7503  7513  7596  7753  8187  8253  8270  8885  9792

എട്ടാം സമ്മാനം 100/-

0028  0053  0059  0088  0191  0252  0451  0536  0607  0736  0874  0897  0899  0927  0957  0997  0998  1066  1227  1315  1331  1403  1541  1544  1547  1555  1584  1738  1865  1866  1920  1971  2244  2470  2556  2709  2780  2793  2813  2875  2879  2933  3025  3096  3463  3666  3781  3798  3862  3880  3947  4012  4169  4196  4267  4709  4762  4775  4814  4880  4972  4983  5022  5139  5169  5223  5231  5324  5389  5546  5650  5704  5776  5985  6085  6293  6310  6379  6559  6617  6629  6679  6788  6882  6993  7004  7029  7063  7219  7301  7398  7622  7907  7962  8021  8028  8133  8141  8182  8225  8250  8407  8785  8826  8907  8924  8967  9116  9130  9261  9383  9436  9456  9522  9553  9653  9658  9682  9731  9772  9782  9826  9901  9934  9981  9984

 

Follow Us:
Download App:
  • android
  • ios