Asianet News MalayalamAsianet News Malayalam

അമ്മയെ ശുശ്രൂഷിക്കാൻ ​ഗർഫിലെ ജോലി ഉപേക്ഷിച്ചു; നാട്ടിൽ മകനെ കാത്തിരുന്നത് 80ലക്ഷം !

കുറച്ചുകാലമായി ലോട്ടറി ടിക്കറ്റുകൾ എടുക്കാനുള്ള പ്രിജുവിന് 5000 രൂപ വരെ ഉള്ള സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്.

thrissur man win karunya lottery 80 lakhs nrn
Author
First Published Sep 8, 2023, 2:04 PM IST

തൃശൂർ : അമ്മയെ ശുശ്രൂഷിക്കാനായി ഗൾഫിലെ ജോലി വിട്ട് എത്തിയ യുവാവിന് ഭാഗ്യദേവതയുടെ കടാക്ഷം. ഓഗസ്റ്റിൽ നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ഇയാൾക്ക് ലഭിച്ചത്. മനക്കൊടി ചിറയത്ത് അത്താണിക്കൽ പ്രിജു പോളാണ് ഭാ​ഗ്യശാലി. 

നറുക്കെടുപ്പ് ദിവസം രാവിലെ കുന്നത്തങ്ങാടി കാർ സ്റ്റാൻഡ് പരിസരത്ത് ചായ കുടിക്കാൻ എത്തിയപ്പോഴാണ് പ്രിജു ടിക്കറ്റെടുത്തത്. അതും നാലെണ്ണം. വൈകിട്ട് കൂട്ടുകാർ വിളിച്ചുപറയുമ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം ഇദ്ദേഹം അറിയുന്നത്. കുറച്ചുകാലമായി ലോട്ടറി ടിക്കറ്റുകൾ എടുക്കാനുള്ള പ്രിജുവിന് 5000 രൂപ വരെ ഉള്ള സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. അമ്മ സിസിലിയുടെ അസുഖം ഭേദമായതിനാല്‍ ജർമ്മനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭാ​ഗ്യശാലി. പരേതനായ പോൾ ആയിരുന്നു പ്രിജുവിന്റെ പിതാവ് ഭാര്യ ഷെറി ജർമ്മനിയിൽ നേഴ്സാണ്.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്.  40 രൂപയാണ് ടിക്കറ്റ് വില. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 1 ലക്ഷം വീതം പന്ത്രണ്ട് പേര്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ടിക്കറ്റെടുത്തത് നറുക്കെടുപ്പിന് തൊട്ടുമുൻപ്; കൈവന്നത് 70 ലക്ഷം, വിശ്വസിക്കാനാവാതെ ബേക്കറി ഉടമ

ശ്രദ്ധയ്ക്ക്..

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios