പതിനൊന്ന് വയസ് മാത്രമാണ് പ്രായം ഇഷ്ടം മൈക്കലാഞ്ചലോയോട് മാസ്റ്റര്‍ പീസ് 'ഡെയ്ലി ബ്രെഡ്'
ആരുടെ ഹൃദയത്തിലും ഒന്നു തൊട്ടിട്ട് പോകുന്ന ഒരു ചിത്രമുണ്ട്. 'ഡെയ്ലി ബ്രെഡ്'. വല്ലാതെ വിശന്ന ഒരു കുട്ടി ഭക്ഷണം കഴിക്കുകയാണ്, അവന്റെ കണ്ണില് നിന്ന് കണ്ണുനീരൊഴുകുന്നുണ്ട്. അതാണ് ചിത്രം.
അത് വരച്ചത് നൈജീരിയയിലെ ഒരു പതിനൊന്ന് വയസുകാരനാണ്, കരീം വാരിസ് ഒലമിലകന്. ആറാം വയസ് മുതല് വരയ്ക്കുന്ന അവന്റെ ഹീറോ മൈക്കലാഞ്ചലോ ആണ്. അദ്ദേഹത്തോട് അവന് അത്രയേറെ ആരാധനയാണ്.
കരീമിന്റെ ചിത്രങ്ങള് ജീവിതമാണ്. പലപ്പോഴും ഒരു പതിനൊന്നുകാരന്റെ കണ്ണിലൂടെ കണ്ട കാഴ്ചയെന്ന് വിശ്വസിക്കാന് തന്നെ പ്രയാസം തോന്നുന്നവ. ജീവിതത്തെയും മനുഷ്യരേയുമാണ് അവന് വരക്കുന്നതത്രയും. കാരിക്കേച്ചറും കാര്ട്ടൂണുകളും കോമിക്കുകളും വരയ്ക്കാനിഷ്ടമാണവന്. ആറാമത്തെ വയസിലാണ് താന് വരച്ചു തുടങ്ങിയതെന്ന് കരീം തന്നെ പറയും.
കാഴ്ചയും വരയും... വീഡിയോ കാണാം:

