Asianet News MalayalamAsianet News Malayalam

വെല്‍ഡര്‍മാരായും കാര്‍പെന്‍റര്‍മാരായും ഞങ്ങളുടെ 20 പെണ്‍കുട്ടികളുമുണ്ടാകും ; സുനിത കൃഷ്ണന്‍

വെല്‍ഡര്‍മാരായും കാര്‍പെന്‍റര്‍മാരായും പരിശീലനം നേടിയ ഞങ്ങളുടെ 20 പെണ്‍കുട്ടികള്‍ കേരളത്തിലേക്ക് പോകും. വീടുകളുടെ തകരാര്‍ പരിഹരിക്കാന്‍ സഹായിക്കുന്നതിന്.  2009ല്‍ മഹ്ബൂബ് നഗറിലുണ്ടായ വെള്ളപ്പൊക്ക  സമയത്തും അവരുടെ സഹായമുണ്ടായിരുന്നു.

20 of our girls trained as welders and carpenters have volunteered to go to kerala says sunitha krishnan
Author
Thiruvananthapuram, First Published Aug 21, 2018, 12:01 PM IST

തിരുവനന്തപുരം: കേരളം അതിജീവിക്കുകയാണ്. പലരും ക്യാമ്പ് വിട്ട് വീടുകളിലെത്തി. പല വീടുകള്‍ക്കും കേടുപാടുകള്‍ സംഭംവിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ കൂടെ നില്‍ക്കാമെന്ന് പലരും വാഗ്ദാനം ചെയ്യുന്നു. 

അതിനിടയില്‍ തങ്ങളുടെ 20 പെണ്‍കുട്ടികള്‍ സഹായത്തിനായി കേരളത്തിലെത്തുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക സുനിത കൃഷ്ണന്‍. 'പ്രജ്വല' എന്ന സന്നദ്ധ സംഘടനയുടെ സാരഥി കൂടിയാണ് സുനിത കൃഷ്ണന്‍.

വെല്‍ഡര്‍മാരായും കാര്‍പെന്‍റര്‍മാരായും പരിശീലനം നേടിയ ഞങ്ങളുടെ 20 പെണ്‍കുട്ടികള്‍ കേരളത്തിലേക്ക് പോകും. വീടുകളുടെ തകരാര്‍ പരിഹരിക്കാന്‍ സഹായിക്കുന്നതിന്.  2009ല്‍ മഹ്ബൂബ് നഗറിലുണ്ടായ വെള്ളപ്പൊക്ക  സമയത്തും അവരുടെ സഹായമുണ്ടായിരുന്നു. ഒരു മാസത്തോളം നിന്ന്, 3000 കുടുംബങ്ങളെ ഈ പെണ്‍കുട്ടികള്‍ അന്ന് സഹായിച്ചിട്ടുണ്ട് എന്നും സുനിത കൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു. 

Follow Us:
Download App:
  • android
  • ios