മോസ്കോ: ഇരുപതുകാരി ഓണ്‍ലൈനില്‍ കന്യകാത്വം വില്‍പ്പനയ്ക്ക് വച്ചു. റഷ്യക്കാരിയായ എരിയാനയാണ് കന്യകാത്വം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 130,500 പൗണ്ട് മുതല്‍ മുകളിലേക്കുള്ള തുകയ്ക്ക് ബിഡ് ചെയ്യുന്നവര്‍ക്ക് എരിയാനയുടെ കന്യകാത്വം സ്വന്തമാക്കാം. പഠനത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനാണ് എരിയാന വ്യത്യസ്തമായ മാര്‍ഗം അവലംബിച്ചത്. 

റഷ്യയക്ക് പുറത്ത് മെഡിസിന്‍ പഠിക്കണമെന്നാണ് എരിയാനയുടെ ആഗ്രഹം. ഇതിനായി വന്‍ തുക കണ്ടെത്തേണ്ടതുണ്ട്. മാതാപിതാക്കള്‍ അറിയാതെയാണ് എരിയാന കന്യകാത്വം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. പിന്നീട് മാതാപിതാക്കള്‍ അറിഞ്ഞാല്‍ താന്‍ അവരെ കാര്യം പറഞ്ഞ് മനസിലാക്കുമെന്നും എരിയാന പറഞ്ഞു.