
1. അണ്‍ലോണ്‍ ഹോട്ടല്‍ ബംഗളുരു
ബംഗളുരുവിലെ ഈ ഹോട്ടല്‍ ജപ്പാന്‍കാര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. 2012ല്‍ തുടങ്ങിയ ഈ ഹോട്ടലിനെതിരെ വാര്‍ത്തകള്‍ വന്നത് രണ്ടു വര്‍ഷം കഴിഞ്ഞാണ്. തുടര്‍ന്ന് വംശീയ വിവേചനത്തിന്റെ പേരില്‍ ഗ്രേറ്റര്‍ ബംഗളുരു സിറ്റി കോര്‍പറേഷന്‍ ഇതിനുള്ള ലൈസന്‍സ് പിന്‍വലിച്ചു.

2. ഫ്രീ കാസോള്‍ കഫെ, കാസോള്‍
ഹിമാചല്‍ പ്രദേശിലെ കുളുവിലാണ് ഈ ഹോട്ടല്‍. 2015ല്‍ ആരംഭിച്ച ഈ ഹോട്ടലില്‍ ഇസ്രായേലികള്‍ക്ക് മാത്രമാണ് പ്രവേശനം. ഇവിടെ ഇന്ത്യക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റെഫാന്‍ കായെ എന്ന സംഗീതജ്ഞനാണ് ഇക്കാര്യം ആദ്യം പുറത്തുകൊണ്ടു വന്നത്. മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം എന്നാണ് ഉടമ ന്യായീകരിച്ചത്. എന്നാല്‍, ഇന്ത്യക്കാര്‍ക്ക് ഇവിടെ മെമ്പര്‍ഷിപ്പ് കൊടുക്കുന്നില്ല. വിദേശികള്‍ക്ക് മെമ്പര്‍ഷിപ്പും വേണ്ട.

3. വിദേശികള്‍ക്ക് മാത്രമായുള്ള ഗോവന്‍ കടല്‍ത്തീരങ്ങള്‍
ഗോവയില്‍ ചില ബീച്ചുകള്‍ വിദേശികള്‍ക്ക് മാത്രം പ്രവേശനമുള്ളവയാണ്. ഈ ബീച്ചുകളിലെ ചില റസ്‌റ്റോറന്റുകളിലും ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ല.

4. വിദേശികള്‍ക്ക് മാത്രമായുള്ള പുതുശ്ശേരി കടല്‍ത്തീരങ്ങള്‍
ഗോവയെപ്പോലെ പുതുശ്ശേരിയിലും വിദേശികള്‍ക്ക് മാത്രമായുള്ള ബീച്ചുകളുണ്ട്. ഇവിടെയുള്ള റിസോര്‍ട്ടുകളിലും റസ്‌റ്റോറന്റുകളിലും ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ല.
