Asianet News MalayalamAsianet News Malayalam

നമ്മുടെ ശരീരം, നമ്മുടെ ഇഷ്ടം; ഒരു ടാറ്റൂ മുത്തശ്ശി പറയുന്നു

ഡസണ്‍ കണക്കിന് ടാറ്റൂവാണ് ഇപ്പോള്‍ ഗ്ലെനീസിന്‍റെ ശരീരത്തില്‍. തന്നെപ്പോലുള്ള സ്ത്രീകളോട് ഗ്ലെനീസ് പറയുന്നത്, 'പ്രായമൊന്നും നോക്കണ്ട, ആരെന്ത് പറയുമെന്നും നോക്കണ്ട, ടാറ്റൂ ചെയ്യാന്‍ തോന്നിയാല്‍ അപ്പോള്‍ ചെയ്തോണം' എന്നാണ്.

77 year old women addicted to tattoo
Author
Derby, First Published Oct 8, 2018, 3:58 PM IST

ഡെര്‍ബി: എഴുപത്തിയേഴുകാരിയായ ഗ്ലെനീസിന് ടാറ്റൂ ഒരു ഭ്രമമായി മാറിയിരിക്കുകയാണ്. ശരീരത്തില്‍ പറ്റാവുന്നിടത്തെല്ലാം ടാറ്റൂ ചെയ്യുമെന്നാണ് ഗ്ലെനീസ് പറയുന്നത്. 

ഭര്‍ത്താവ് മരിച്ചതിനു ശേഷമാണ് ഗ്ലെനീസ് ടാറ്റൂ ചെയ്തു തുടങ്ങുന്നത്. അദ്ദേഹം മരിക്കുന്നതു വരെ ടാറ്റൂവിനോട് 'നോ' എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴെന്നെ കണ്ടാല്‍ എന്ത് പറയുമോ ആവോ എന്നാണ് ഗ്ലെനീസ് പറയുന്നത്. വിവാഹം കഴിയുന്നതിന് മുമ്പ് ചെയ്തിട്ടുണ്ടായിരുന്ന ടാറ്റൂവില്‍ പലതും വിവാഹം കഴിഞ്ഞ ശേഷം ഭര്‍ത്താവ് റിമൂവ് ചെയ്യിപ്പിച്ചിട്ടുണ്ട്. മുഖത്തും കയ്യിലും എവിടെയും ടാറ്റൂ ചെയ്തത് ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ല. തനിക്ക് പ്ലാസ്റ്റിക് സര്‍ജറിക്ക് വേണ്ടി ഒരുപാട് പണം അദ്ദേഹം ചെലവാക്കിയിട്ടുണ്ട്. 

ഭര്‍ത്താവ് ജേറി മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായി ഒരു ടാറ്റൂ ചെയ്തു. എപ്പോഴും നിങ്ങളെ സ്നേഹിക്കുന്നു എന്ന അര്‍ത്ഥം വരുന്ന ടാറ്റൂ ആയിരുന്നു അത്. 

ഡസണ്‍ കണക്കിന് ടാറ്റൂവാണ് ഇപ്പോള്‍ ഗ്ലെനീസിന്‍റെ ശരീരത്തില്‍. തന്നെപ്പോലുള്ള സ്ത്രീകളോട് ഗ്ലെനീസ് പറയുന്നത്, 'പ്രായമൊന്നും നോക്കണ്ട, ആരെന്ത് പറയുമെന്നും നോക്കണ്ട, ടാറ്റൂ ചെയ്യാന്‍ തോന്നിയാല്‍ അപ്പോള്‍ ചെയ്തോണം' എന്നാണ്. ഇത് നമ്മുടെ ശരീരമാണ് അതില്‍ നമുക്കിഷ്ടമുള്ളത് ചെയ്യാമെന്നും. 
 

Follow Us:
Download App:
  • android
  • ios