Asianet News MalayalamAsianet News Malayalam

പ്രവേശനകവാടം കണ്ടു കുരു പൊട്ടി തീർന്നങ്കിൽ കൂടെയുള്ള ചിത്രം കൂടി കണ്ടേക്കൂ

മറിച്ചു സ്ത്രീ ശരീരം പുരുഷന് ലൈംഗികമല്ലാത്ത സാഹചര്യത്തിൽ എത്രമാത്രം പരിചിതമാണ്? സ്ത്രീ ശരീരത്തിന് ലൈഗികമല്ലാത്ത എത്രയോ ധർമ്മങ്ങൾ ഉണ്ട്, ഭാവങ്ങളും തലങ്ങളും ഉണ്ട്! അത്‌ എന്തുമാത്രം പരിചിതമാണ് പുരുഷലോകത്തിന്? സ്വന്തം മാതാവിന്റെ ശരീരം പോലും നാലാം വയസ്സോടെ അപ്രാപ്യമാവുന്ന പുരുഷൻ സമൂഹത്തിന്റെ ബാധ്യതയാണ്

aarppo aarthavam raseena raz
Author
Thiruvananthapuram, First Published Jan 15, 2019, 12:47 PM IST

നഗ്നത പലരൂപത്തിൽ സമൂഹത്തിൽ പ്രതിനിധാനം ചെയ്യപ്പെടേണ്ടതുണ്ട്. അടിവസ്ത്രങ്ങളുടെ പരസ്യത്തിൽ, മാംസളമായി മാത്രമല്ല. ചുക്കി ചുളിഞ്ഞതും, തൂങ്ങിപ്പോയതും നീരുവെച്ചതും, രോഗം ബാധിച്ചതും ആയ സ്ത്രീമേനി പുരുഷലോകത്തിന് പരിചിതമാവേണ്ടത് സമൂഹത്തിൽ സ്ത്രീകളുടെ സുരക്ഷിതത്തിന്‍റെ കൂടി ആവശ്യമാണ്.

aarppo aarthavam raseena raz

പുരുഷന്റെ രോമാവൃതമായ വിരിഞ്ഞമാറിടം വല്യേ ആനയാണ്, ചേനയാണ് സ്ത്രീകളിൽ ഉത്തേജനം ഉണ്ടാകുന്നുണ്ട് എന്നൊക്കെ ആണല്ലോ വെപ്പ്. നിരന്തരം അനാവൃതമായിരുന്നിട്ടും കണ്ടമാത്രയിൽ കേറിപ്പിടിക്കാനുള്ള ത്വര സ്ത്രീകൾക്ക് തുലോം കുറവാണ്. അവളൊരു നന്മമരം ആയതുകൊണ്ടോ അവൾക്കു വികാരങ്ങൾ കുറവായതോ അല്ല അതിനുകാരണം. ആ അടക്കി വെക്കലിന് പിറകിൽ ഒരു പരിശീലനം നടന്നിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഒറ്റ കാഴ്ചയിൽ അത് സ്ത്രീയിൽ ഉണ്ടാക്കുന്നത് കാമം മാത്രം അല്ല

പിതാവിന്റെ, സഹോദരന്റെ, അടുത്ത വീട്ടിലുള്ള സകല പുരുഷൻമാരുടെയും, പറമ്പിലും പാടത്തും പണിയെടുക്കുന്നോരുടെ, തോട്ടിലും കുളത്തിലും കുളിക്കുന്നോരുടെ, പിന്നെ സിനിമയിൽ ചിത്രത്തിൽ, അങ്ങിനെ യങ്ങിനെ ലൈംഗികതയുമായി ചേർന്നല്ലാതെ, അതിസാധാരണമായ ജീവിതസാഹചര്യങ്ങളിൽ പുരുഷമാറിടം/ശരീരം സ്ത്രീകൾ കണ്ടു പരിചയിച്ചിട്ടുണ്ട്. രോമാവൃതവും ആകർഷണീയവും ആയത് മാത്രമല്ല, നരച്ചരോമങ്ങളും, കൂനിക്കൂടിയതും ശ്വാസം മുട്ടൽ കൊണ്ട് തിരുമ്മി തീർന്നതും ഒക്കെയുമാണ് പുരുഷമാറിടം. അതുകൊണ്ട് തന്നെ ഒറ്റ കാഴ്ചയിൽ അത് സ്ത്രീയിൽ ഉണ്ടാക്കുന്നത് കാമം മാത്രം അല്ല.

മറിച്ചു സ്ത്രീ ശരീരം പുരുഷന് ലൈംഗികമല്ലാത്ത സാഹചര്യത്തിൽ എത്രമാത്രം പരിചിതമാണ്? സ്ത്രീ ശരീരത്തിന് ലൈഗികമല്ലാത്ത എത്രയോ ധർമ്മങ്ങൾ ഉണ്ട്, ഭാവങ്ങളും തലങ്ങളും ഉണ്ട്! അത്‌ എന്തുമാത്രം പരിചിതമാണ് പുരുഷലോകത്തിന്? സ്വന്തം മാതാവിന്റെ ശരീരം പോലും നാലാം വയസ്സോടെ അപ്രാപ്യമാവുന്ന പുരുഷൻ സമൂഹത്തിന്റെ ബാധ്യതയാണ്. ആ ബാധ്യത ഏറ്റെടുക്കുന്നുണ്ട് കലകക്ഷി ഡിസൈൻ ചെയ്ത ആർപ്പോ ആർത്തവ പ്രവേശന കവാടം.

നാനൂറ് സ്ത്രീകൾ ആണ് ഈ ശില്പത്തിനായി മോഡൽ ആയത്

പ്രവേശനകവാടം കണ്ടു കുരു പൊട്ടി തീർന്നങ്കിൽ കൂടെയുള്ള ചിത്രം കൂടി കണ്ടേക്കൂ. 2008 ൽ ബ്രിട്ടീഷ് കലാകാരനായ Jamei MacCartaney മുപ്പത് അടി നീളത്തിൽ പ്ലാസ്റ്റർ ഓഫ് പാരിസിൽ തീർത്ത the great wall Of vagina എന്ന ശില്പമാണ് ചിത്രത്തിൽ.

aarppo aarthavam raseena raz

നാനൂറ് സ്ത്രീകൾ ആണ് ഈ ശില്പത്തിനായി മോഡൽ ആയത്. അതായത് ശരീരത്തിന്റെ വ്യവഹാരങ്ങൾ, സാധ്യതകൾ അനന്തമാണ്. ചിലർക്ക് ഇരുട്ടത്തു മാത്രമേ അത് ശീലമുള്ളൂ എന്നുമാത്രം.


 

Follow Us:
Download App:
  • android
  • ios