ഒരു വയസുമുതല്‍ വരച്ചു തുടങ്ങി ലക്ഷങ്ങള്‍ നല്‍കി വാങ്ങാനാളുകള്‍ പ്രശസ്തമായ ചിത്രപ്രദര്‍ശനങ്ങള്‍
ഒരു നാലുവയസുകാരന്റെ ചിത്രങ്ങള് വിറ്റുപോകുന്നത് ലക്ഷങ്ങള്ക്കാണ്. ന്യൂയോര്ക്കിലെ ആര്ട്ട് എക്സ്പോ ഫെയറില് ചിത്രപ്രദര്ശനം നടത്തിയവരില് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഈ നാലുവയുകാരന് തന്നെ. കാനഡയിലെ ന്യൂ ബണ്സ്വിക്കിലുള്ള വീട്ടില്ത്തന്നെ അദ്വൈതിന്റെ പെയിന്റിങ്ങുകള് വാങ്ങിക്കാന് നിരവധിപ്പേരാണ് എത്തുന്നത്.
ഒരു വയസുള്ളപ്പോള് തന്നെ നിലത്ത് വരച്ചുതുടങ്ങിയിരുന്നു അദ്വൈത്. നിറങ്ങളെ ചേര്ത്തുയോജിപ്പിക്കാനുള്ള അവന്റെ കഴിവ് അന്നേ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. 2016ലാണ് ഇന്ത്യയില് നിന്ന് അദ്വൈതിന്റെ കുടുംബം കാനഡയിലേക്ക് താമസം മാറ്റുന്നത്.
മൂന്നാമത്തെ വയസില് ഇന്ത്യയിലാണ് അദ്വൈതിന്റെ ആദ്യത്തെ ചിത്രപ്രദര്ശനം നടക്കുന്നത്. കാനഡയിലെത്തിയ ശേഷം 37ലക്ഷത്തോളം രൂപയ്ക്കാണ് ഈ കുഞ്ഞിന്റെ ചിത്രങ്ങള് വിറ്റുപോയത്.

സെയ്ന്റ് ജോണിലെ ഇവരുടെ വീടിന്റെ മുകള് നിലയിലെ ഒരു മുറിതന്നെ മകന് വരയ്ക്കുന്നതിനും മറ്റുമായി അദ്വൈതിന്റെ മാതാപിതാക്കളൊരുക്കിയിട്ടുണ്ട്. കാനഡയിലെയും അമേരിക്കയിലെയും പ്രശസ്ത ചിത്രകാരന്മാരെല്ലാം അദ്വൈതിന്റെ രചനയെ കുറിച്ച് ചര്ച്ച ചെയ്യുന്നുണ്ട്. ചിത്രകാരിയായ സാന്ഡ്രാ അല്വഗര് അദ്വൈതിനെ കുറിച്ച് പറയുന്നത്, 'അവന് ഭാവിയിലെന്താകുമെന്ന് പറയാന് വയ്യ. എന്താണ് ആ കുഞ്ഞ് ചെയ്യുന്നതെന്ന് ആ കുഞ്ഞിന് നന്നായി അറിയാമെന്നുമാണ്.'
അവന് ചെയ്യുന്നത് അവന് തോന്നുന്നതാണ്. അതില് നമ്മുടെ പങ്കില്ലെന്നും അദ്വൈതിന്റെ മാതാപിതാക്കളായ ശ്രുതി കൊലാര്ക്കര്, അമിത്ത് കൊലാര്ക്കര് എന്നിവര് പറയുന്നു.
വീഡിയോ കാണാം:
കടപ്പാട്: ബിബിസി
