ആ പരിഹാരം വളരെ ക്രിയേറ്റീവായ എന്തെങ്കിലുമായിരിക്കും. അത് നിങ്ങളുടെ തലയിലേക്കെത്തുകയും ചെയ്യുന്നു. ബോറടിക്കാന്‍ ഭയമായതുകൊണ്ടാണ് ഫോണ്‍ എടുത്ത് നോക്കുകയും സ്ക്രോള്‍ ചെയ്യുകയും ചെയ്യുന്നവരുണ്ട്. 

എന്തൊരു ബോറാണ് ഈ ജീവിതം എന്ന് തോന്നാത്തവരായി ആരും കാണില്ല. ബോറടിക്കുന്നതുകൊണ്ട് യാതൊരു കാര്യവുമില്ലെന്നും കരുതുന്നവരുണ്ട്. എന്നാല്‍, അങ്ങനെയല്ല കാര്യങ്ങള്‍. ബോറടിക്കുന്നതുകൊണ്ട് കുറേ കാര്യങ്ങളുണ്ടെന്നാണ് പറയുന്നത്. 

സൈക്കോളജിസ്റ്റായ സാന്‍ഡി മാന്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ബോറടിക്കുക എന്നത് വളരെ ശക്തമായൊരു വികാരമാണ്. ബോറടിക്കുമ്പോള്‍ നിങ്ങളുടെ മനസിനെന്താണ് വേണ്ടതെന്ന് നിങ്ങള്‍ കാര്യമായി ആലോചിക്കുകയും ദിവാസ്വപ്നം കാണുകയും ചെയ്യുന്നു. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യുന്നവരില്‍ അത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ആ ബോറടിക്കുമ്പോള്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ പിന്നീട് നമുക്ക് പ്രാവര്‍ത്തികമാക്കാനാകും. 

കാരണം, നിങ്ങളപ്പോള്‍ നിങ്ങളെത്തന്നെ പിടിച്ചുനിര്‍ത്തുന്ന എന്തോ ഒന്നില്‍ തന്നെ നില്‍ക്കുകയും അതിനെക്കുറിച്ചോര്‍ത്ത് ആകുലപ്പെടുകയുമാണ്. ബോറടിച്ചിരിക്കുമ്പോള്‍, അയ്യോ, എനിക്കെന്താണ് പറ്റിയത്, ഞാനെന്തിലാണ് സ്റ്റക്കായി നില്‍ക്കുന്നതെന്ന് നമ്മള്‍ ചിന്തിക്കും. നമ്മള്‍ തന്നെ അതിന് പരിഹാരവും കാണും. അങ്ങനെ കാരണവും പരിഹാരവും കാണാന്‍ നമ്മള്‍ തന്നെ സ്വയം പുറത്തേക്ക് സഞ്ചരിക്കുകയും ചെയ്യും. 

ആ പരിഹാരം വളരെ ക്രിയേറ്റീവായ എന്തെങ്കിലുമായിരിക്കും. അത് നിങ്ങളുടെ തലയിലേക്കെത്തുകയും ചെയ്യുന്നു. ബോറടിക്കാന്‍ ഭയമായതുകൊണ്ടാണ് ഫോണ്‍ എടുത്ത് നോക്കുകയും സ്ക്രോള്‍ ചെയ്യുകയും ചെയ്യുന്നവരുണ്ട്. ഫോണൊക്കെ മാറ്റിവച്ച് ആ ബോര്‍ഡം അങ്ങ് ആസ്വദിക്കണം. നിങ്ങളും മനസും മാത്രമാകണം. ആ സമയത്ത് മനസ് ഒരുപാട് ചിന്തിക്കുകയും യഥാര്‍ത്ഥത്തില്‍ നമ്മുടെ മനസിനെന്താണ് വേണ്ടത് എന്ന് കണ്ടെത്തുകയും അത് നടപ്പിലാക്കുകയും ചെയ്യും. അത് വളരെ പ്രധാനമാണ്. മാത്രമല്ല, അവനവനെ സ്വയം മാനേജ് ചെയ്യാനും അത് പഠിപ്പിക്കും. 

അപ്പോള്‍ ഇനി, ഇതെന്തൊരു ബോറാണ് ഈ ജീവിതം എന്ന് ചിന്തിക്കണ്ട. ബോറടിച്ചിരിക്കാം. അത് സര്‍ഗാത്മകതയിലേക്കുള്ള പുതിയ വഴി തുറക്കും. 

(കടപ്പാട്:ബിബിസി)