ആംബുലന്‍സിന്റെ ക്യാബിനില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ഈ വീഡിയോ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചവര്‍ നല്‍കുന്നില്ല. കായംകുളത്ത് നിന്ന് എറണാകുളം അമൃത ആശുപത്രിലിലേക്ക് രോഗിയേയും കൊണ്ടുപോയ വാഹനമാണെന്ന് മാത്രം വിവരണങ്ങളുണ്ട്. ആംബുലന്‍സിലും ടാക്സി കാറിലുമുണ്ടായിരുന്നവരെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ല. എന്നാല്‍ ആംബുലന്‍സ് അപായ സൈറനുമിട്ട് വരുമ്പോളും വശങ്ങളില്‍ വാഹനം മാറ്റക്കൊടുക്കാന്‍ സ്ഥലമുണ്ടായിട്ടും അത് ചെയ്യാതെ റോഡിന്റെ നടുവിലൂടെ വാഹനം ഓടിക്കുന്നത് വീഡിയോയില്‍ വ്യക്തമായിക്കാണം. KL 19 സീരീസില്‍ വരുനന്താണ് ഇതിന്റെ നമ്പര്‍. എന്തായാലും അജ്ഞാതനായ ആ ഡ്രൈവറോടുള്ള പ്രതിഷേധമാണ് സോഷ്യല്‍ മീഡിയ നിറയെ