രണ്ടാഴ്ചകള്‍ക്ക് മുമ്പ് അലാസ്കയിലെ യൂകോൺ നദിയിൽ നിന്നും ഒരു ഒറ്റ സീറ്റ് മാത്രമുള്ള ബോട്ടിൽ മാർട്ടിന്‍ യാത്ര തുടങ്ങി.

എന്താണ് ഇങ്ങനെയൊരു അപകടകരമായ യാത്രയ്ക്ക് ആ മനുഷ്യനെ പ്രേരിപ്പിച്ചതെന്നറിയില്ല. അലാസ്കയില്‍ നിന്ന് ചെറുബോട്ടില്‍ തനിച്ചാണ് അയാള്‍ യാത്ര തുടങ്ങിയത്. ഒരാള്‍ക്ക് മാത്രം കയറാവുന്ന ബോട്ടില്‍ അലാസ്കയില്‍ നിന്ന് യാത്ര തുടങ്ങിയ അമേരിക്കന്‍ പൌരന്‍ ദിവസങ്ങള്‍ക്ക് ശേഷം റഷ്യന്‍ തീരത്ത് പിടിയിലായി. റഷ്യയിലെ ചുകോത്കോ മേഖലയിലേക്ക് കടക്കുന്നതിന് മുമ്പ് ബെറിങ് കടലില്‍ വെച്ചാണ് ഇയാളെ റഷ്യന്‍ അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത്. 

നാല്‍പത്തിരണ്ടുകാരനായ ജോണ്‍ മാര്‍ട്ടിന്‍ എന്നയാളാണ് ആ യാത്രികനെന്ന് റഷ്യന്‍ വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. രണ്ടാഴ്ചകള്‍ക്ക് മുമ്പ് അലാസ്കയിലെ യൂകോൺ നദിയിൽ നിന്നും ഒരു ഒറ്റ സീറ്റ് മാത്രമുള്ള ബോട്ടിൽ മാർട്ടിന്‍ യാത്ര തുടങ്ങി. കാലാവസ്ഥയിലുണ്ടായ പ്രശ്നങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും ഇല്ലാത്തതിനാല്‍ ഇയാള്‍ ആഴ്ചകളോളം കടലില്‍ അലയുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയിലും ജോണ്‍മാര്‍ട്ടിന്‍ കടലിലായിരുന്നു. 

ജോണ്‍ മാര്‍ട്ടിനെ, യു.എസ് കോണ്‍സുലേറ്റിന് കൈമാറുമെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തമാണെന്നും.