മുന്‍ നാഷണല്‍ ലെവല്‍ വോളിബോള്‍ കളിക്കാരിയായിരുന്നു അരുണിമ. ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് അരുണിമയുടെ വീട്. 2011 -ല്‍ ട്രെയിനില്‍ യാത്ര ചെയ്യവേ കൊള്ളക്കാരുടെ ഒരു സംഘം അരുണിമ അടക്കമുള്ളവരെ അക്രമിച്ചു. അവരെ ചെറുക്കാനുള്ള ശ്രമത്തിലാണ് അരുണിമ ട്രെയിനില്‍ നിന്നും തെറിച്ച് വീണത്. 

2013 -ല്‍ എവറസ്റ്റ് കീഴടക്കിയ അരുണിമ സിന്‍ഹ എല്ലാവര്‍ക്കും പരിചിതയാണ്. കൃത്രിമക്കാലുമായി എവറസ്റ്റ് കീഴടക്കുന്ന ആദ്യ വനിതയായിരുന്നു അരുണിമ സിന്‍ഹ. 30 വയസുകാരിയായ അരുണിമ അന്‍റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് വിന്‍സണ്‍ കീഴക്കുന്ന ആദ്യത്തെ ഭിന്നശേഷിക്കാരിയെന്ന പദവിയും സ്വന്തമാക്കിയിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും നേട്ടത്തില്‍ അരുണിമയെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ഇന്ത്യയുടെ അഭിമാനമാണ് അവളെന്നും കഠിനാധ്വാനത്തിലൂടെയാണ് ഈ നേട്ടം അവള്‍ കൈവരിച്ചിരിക്കുന്നതെന്നും നരേന്ദ്രമോദി കുറിച്ചിരുന്നു.

Scroll to load tweet…

മുന്‍ നാഷണല്‍ ലെവല്‍ വോളിബോള്‍ കളിക്കാരിയായിരുന്നു അരുണിമ. ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ നഗറിലാണ് അരുണിമയുടെ വീട്. 2011 -ല്‍ ട്രെയിനില്‍ യാത്ര ചെയ്യവേ കൊള്ളക്കാരുടെ ഒരു സംഘം അരുണിമ അടക്കമുള്ളവരെ അക്രമിച്ചു. അവരെ ചെറുക്കാനുള്ള ശ്രമത്തിലാണ് അരുണിമ ട്രെയിനില്‍ നിന്നും തെറിച്ച് വീണത്. അതേസമയം അടുത്ത ട്രാക്കില്‍ കൂടി വന്ന ട്രെയിന്‍ അവളുടെ കാലില്‍ കയറിയിറങ്ങി. രാത്രിയിലായിരുന്നതിനാല്‍ ആരും രക്ഷിക്കാനെത്തിയിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം പ്രദേശവാസികള്‍ എത്തിയാണ് അരുണിമയെ ആശുപത്രിയിലെത്തിയത്. ആ അപകടത്തിലാണ് അരുണിമയ്ക്ക് ഒരു കാല്‍ നഷ്ടപ്പെട്ടതും. തുടര്‍ന്ന്, ഇന്ത്യന്‍ റെയില്‍വേ അവള്‍ക്ക് ജോലി വാഗ്ദാനം ചെയ്തു. ആള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു ചികിത്സ. നാല് മാസം അവിടെ ചികിത്സ തുടര്‍ന്നു. ഒരു സ്വകാര്യ കമ്പനിയാണ് കൃത്രിമക്കാല്‍ നല്‍കിയത്. 

അപകടത്തെ തുടര്‍ന്ന് കാല്‍ നഷ്ടപ്പെട്ടതിന് ശേഷമാണ് എവറസ്റ്റ് കീഴടക്കണമെന്ന ചിന്ത അവളിലുണ്ടാകുന്നത്. 

എവറസ്റ്റ് കീഴടക്കാന്‍

നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് അരുണിമയെ എവറസ്റ്റിന്‍റെ മുകളില്‍ വരെയെത്തിച്ചത്. അതിനായി ആദ്യമായി എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത ബചേന്ദ്രി പാലുമായി അവള്‍ സൗഹൃദത്തിലായി. അവര്‍ അരുണിമയ്ക്ക് ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു. അങ്ങനെ അവള്‍ എവറസ്റ്റ് കീഴടക്കി. പിന്നീട്, കിളിമഞ്ചാരോ അടക്കം നിരവധി കൊടുമുടികള്‍. 

2015 -ല്‍ രാജ്യം അരുണിമയെ പദ്മശ്രീ നല്‍കി ആദരിച്ചു. ഇതാ ഇപ്പോള്‍ അവള്‍ വിന്‍സണും കീഴടക്കിയിരിക്കുന്നു.