ജീവനോടെ കാണണമെങ്കില്‍, കന്യാസ്ത്രീകളായ പെണ്‍മക്കളെ തിരികെ വിളിക്കൂ; ബെന്യാമിന്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Sep 2018, 4:13 PM IST
benyamin on bishop rape case
Highlights

തെമ്മാടികളായ ചില (ചിലർ മാത്രം) അച്ചന്മാർക്ക്‌ കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സ്നേഹത്തോടെ ഓർമ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. 

തിരുവനന്തപുരം: തിരുവസ്ത്രം അണിയിച്ചു വിട്ട സ്വന്തം പെണ്‍മക്കളെ ജീവനോടെ കാണണമെന്നുണ്ടെങ്കില്‍, അവരെ തിരികെ വിളിക്കണമെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. തെമ്മാടികളായ ചില അച്ചന്മാർക്ക്‌ കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് ഓര്‍മ്മിക്കണമെന്നും ബെന്യാമിന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത്‌ പുരുഷന്മാരുടെ സഭയാണെന്നും അത് അവർക്ക്‌ വേണ്ടി മാത്രമുള്ളതാണെന്നും ബെന്യാമിന്‍ പറയുന്നു. കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓർത്തഡോക്സ്‌ സഭയെക്കൂടി ചേർത്താണ്‌ പറയുന്നതെന്നും ബെന്യാമിന്‍ കുറിച്ചിട്ടുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റ്: സ്വന്തം പെണ്‍മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ സഭാസ്നേഹം, ക്രിസ്തു സ്നേഹം എന്നൊക്കെ പറഞ്ഞ്‌ തിരുവസ്ത്രം അണിയിച്ച്‌ പറഞ്ഞു വിട്ട പെൺകുട്ടികളെ തിരിച്ചു വിളിച്ച്‌ വീട്ടിൽ കൊണ്ടു നിർത്തുക. തെമ്മാടികളായ ചില (ചിലർ മാത്രം) അച്ചന്മാർക്ക്‌ കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സ്നേഹത്തോടെ ഓർമ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത്‌ പുരുഷന്മാരുടെ സഭയാണ്‌. അവർക്ക്‌ വേണ്ടി മാത്രമുള്ളതാണ്‌. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓർത്തഡോക്സ്‌ സഭയെക്കൂടി ചേർത്താണ്‌ പറയുന്നത്‌)

loader