സാബുവിനോടുള്ള ഹിമയുടെ പ്രേമം പൊളിഞ്ഞത് എങ്ങനെ?

https://static.asianetnews.com/images/authors/816fd3af-3c6c-5fc8-be50-d3e424aedc87.jpg
First Published 14, Sep 2018, 12:16 PM IST
Bigg Boss malayalam review on Hima Shankar elemination by Sunitha Devadas
Highlights

ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായവരില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി തിരിച്ചു വീണ്ടും കളിയിലേക്ക് വരാന്‍ അവസരം ലഭിച്ച ഏക മത്സരാര്‍ത്ഥിയാണ് ഹിമ ശങ്കര്‍. ഏറെ പ്രതീക്ഷകളോടെയായിരുന്നു ഹിമയുടെ രണ്ടാം വരവ്. പഴയ ഹിമയാവില്ല തിരിച്ചെത്തുക എന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍, പ്രതീക്ഷകള്‍ തകിടം മറിച്ച്, വൈകാതെ ഹിമയ്ക്ക് വീണ്ടും പുറത്തുപോവേണ്ടിവന്നു. നിരവധി വിവാദങ്ങളായിരുന്നു രണ്ടാംവരവില്‍ ഹിമയ്ക്ക് മിച്ചം. എന്താണ് ഹിമയുടെ അതിവേഗ പതനത്തിന് ഇടയാക്കിയത്? രണ്ടാം വരവില്‍ ഹിമക്ക് പിഴച്ച 10 കാര്യങ്ങള്‍ ഇവയാണ്.
 

ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായവരില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി തിരിച്ചു വീണ്ടും കളിയിലേക്ക് വരാന്‍ അവസരം ലഭിച്ച ഏക മത്സരാര്‍ത്ഥിയാണ് ഹിമ ശങ്കര്‍. ഏറെ പ്രതീക്ഷകളോടെയായിരുന്നു ഹിമയുടെ രണ്ടാം വരവ്. പഴയ ഹിമയാവില്ല തിരിച്ചെത്തുക എന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍, പ്രതീക്ഷകള്‍ തകിടം മറിച്ച്, വൈകാതെ ഹിമയ്ക്ക് വീണ്ടും പുറത്തുപോവേണ്ടിവന്നു. നിരവധി വിവാദങ്ങളായിരുന്നു രണ്ടാംവരവില്‍ ഹിമയ്ക്ക് മിച്ചം. എന്താണ് ഹിമയുടെ അതിവേഗ പതനത്തിന് ഇടയാക്കിയത്? രണ്ടാം വരവില്‍ ഹിമക്ക് പിഴച്ച 10 കാര്യങ്ങള്‍ ഇവയാണ്. 

1. ബിഗ് ബോസ് ഒരു മൈന്‍ഡ് ഗെയിമും സോഷ്യല്‍ എക്‌സ്പിരിമെന്റുമാണ്. മത്സരാര്‍ത്ഥികള്‍ കളിയുടെ നിയമാവലി വായിച്ചു മനസ്സിലാക്കിയാണ് കരാര്‍ ഒപ്പു വെക്കുന്നത്. ഓരോരുത്തര്‍ക്കും ബിഗ് ബോസ് വീട്ടില്‍ ചെലവഴിക്കുന്നതിനു  പ്രതിഫലവും കിട്ടും. ഹിമയെയും ഗെയിം കളിക്കാനാണ് ബിഗ് ബോസ് വിളിച്ചത്. എന്നാല്‍ ഹിമ ഗെയിം ആണ് ഇതെന്ന് മറന്നതു പോലെയാണ് ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞത്. മറ്റു മത്സരാര്‍ത്ഥികളെ കൂടി അവര്‍ പ്രതിരോധത്തിലാക്കി. എന്നാല്‍ താന്‍ അവിടെ ജീവിക്കുകയായിരുന്നുവെന്നാണ് ഹിമയുടെ പക്ഷം. അങ്ങനെയെങ്കില്‍ അതെന്ത് ജീവിതമാണ്? 

2. ഹിമയോട് ബിഗ് ബോസിനകത്ത് തിരിച്ചു കയറി പോകുമ്പോള്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ട ഒരേയൊരു കാര്യം, പുറത്തു നടന്ന കാര്യങ്ങള്‍ അകത്തു പറയരുത് എന്നത് മാത്രമാണ്. ഹിമ ആദ്യദിവസങ്ങളില്‍ തന്നെ അത് തെറ്റിച്ചു. പല വിഷയങ്ങളില്‍. അതിലൂടെ ഹിമ കളിയുടെ വിശ്വാസ്യത കളഞ്ഞു. സാബുവിനെ വെറുപ്പിക്കുക,  സാബുവിനെ പ്രേമിക്കുക എന്നിവയാണോ ഹിമക്ക് ബിഗ് ബോസ് കൊടുത്ത ടാസ്‌ക്ക് എന്ന മട്ടില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. കളി സ്‌ക്രിപ്റ്റഡ് ആണെന്ന ആരോപണം ഇതിനൊപ്പം വന്നു. ഒടുവില്‍ കഴിഞ്ഞ എപ്പിസോഡില്‍ മോഹന്‍ലാലിന് എല്ലാവരെ കൊണ്ടും ഇത് സ്‌ക്രിപ്റ്റഡ് അല്ല എന്നു പറയിപ്പിക്കേണ്ടി വന്നു. ഹിമയെ താക്കീത് ചെയ്യേണ്ടിയും വന്നു.

3. ഹിമ പറയുന്നത് ഹിമക്ക് സാബുവിനോട് കണക്ഷന്‍ ഫീല്‍ ചെയ്യുന്നുവെന്നാണ്. അതിനു സാബു പോസിറ്റീവ് ആയി പ്രതികരിക്കാത്തതിനാല്‍ തന്റെ ഫീലിംഗ് മുഴുവന്‍ പ്രകടിപ്പിക്കുന്നു. അടി ഉണ്ടാക്കുന്നു. ഫ്രസ്ട്രേഷന്‍ തീര്‍ക്കുന്നു. ആകെ അലമ്പാകുന്നു.  ഇവിടെ ഹിമ മറന്നു പോയത് 100 ദിവസത്തെ ഗെയിമിനായി പ്രതിഫലം വാങ്ങി എത്തിയവരാണ് ആ വീടിനുള്ളിലുള്ളവര്‍ എന്നതാണ്. അവര്‍ക്ക് കണക്ഷനോ പ്രേമമോ ഒന്നുമല്ല ഗെയിം ആണ് പ്രധാനം. ഹിമയും സാബുവും പ്രേമിക്കുന്നതല്ല ഗെയിം. 

4. ഹിമ പറയുന്ന കണക്ഷനും കണ്ണിലൂടെ പ്രേമം കൈമാറിയതുമൊന്നും ആളുകള്‍ക്ക് എളുപ്പത്തില്‍ ബോധ്യമാവുന്ന കാര്യമല്ല. കണക്ഷന്‍ എന്ന് പറയുമ്പോ ജന്മങ്ങള്‍ക്ക് അതീതമായ എന്തോ കണക്ഷന്‍ എന്നൊക്കെ ഒക്കെ ആണ് ഹിമയുടെ വാക്കുകളില്‍. താന്‍ ക്യൂട്ട് ആയി പ്രണയം പറഞ്ഞു എന്ന് ഹിമ പറയുന്നു. എന്നാല്‍ ചെയ്യുന്നത് അതല്ല, ചെപ്പക്കുറ്റിക്ക് അടിക്കുമെന്നു പറയുന്നു, എപ്പോഴും ചൊറിയുന്നു, അനുവാദമില്ലാതെ സാബുവിനെ ഉമ്മ വെക്കുന്നു, ഹഗ് ചോദിച്ചു അലമ്പുന്നു... സ്വാഭാവികമായും സാബുവിനോട് പ്രേക്ഷകര്‍ക്ക് സഹതാപം തോന്നാന്‍ തുടങ്ങി. 

5 . വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനുമായ സാബുവിനെ പ്രേമിച്ചു എന്ന സദാചാര വിഷയമൊക്കെ വളരെ കുറച്ചു പേരുടെ വിഷയമാണ്. യഥാര്‍ത്ഥ പ്രശ്‌നം ഹിമ സാബുവിന്റെ അഭിപ്രായത്തിനും താല്പര്യത്തിനും ഒരു വിലയും നല്‍കുന്നില്ല എന്നതാണ്. ഹിമ പറയുന്നത് സാബുവാണ് ഇത് തുടങ്ങി വച്ചതെന്നാണ്.  ഹിമ സാബുവിനോട് പെരുമാറിയതൊക്കെ സാബു ഹിമയോട് ആയിരുന്നെങ്കില്‍ കളി മാറിയേനെ. ഹിമ സാബുവിനെ സമ്മതമില്ലാതെ ഉമ്മ വെക്കുന്നുണ്ട്. തിരിച്ചു സാബു അത് ചെയ്‌തെങ്കില്‍ വിഷയം മറ്റൊന്നായേനെ. വിഷയം സദാചാരമല്ല,  സമ്മതമാണ്. ആര്‍ക്കും ആരെയും പ്രണയിക്കാം. എന്നാല്‍ തിരിച്ചു പ്രണയിച്ച പറ്റു എന്ന് പറഞ്ഞാല്‍ കളി മാറി. 

6 . ഹിമ എപ്പോഴും പറയുന്ന വാചകം, എനിക്ക് അഭിനയിക്കാന്‍ അറിയില്ല, ഞാന്‍ എനിക്ക് തോന്നിയത് ചെയ്യും, എനിക്ക് വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റില്ല. ഇതൊക്കെയാണ് ഞാന്‍ എന്നാണ്. സമ്മതിച്ചു. ഹിമക്ക് എന്തും ചെയ്യാം. എന്നാല്‍ അത് മറ്റുള്ളവരുടെ സൈ്വര ജീവിതത്തെ ബാധിച്ചു തുടങ്ങുമ്പോഴോ? ഹിമ എന്തിനാണ് ശരിക്കും ബിഗ് ബോസില്‍ പോയത്? സാബുവിനെ പ്രണയിക്കാനാണോ? 

7 . ഹിമ പറയുന്നുണ്ട്, സാബു രഞ്ജിനിയുമായി അടുത്തിട പഴകുമ്പോള്‍ എനിക്ക് അത് ഫീല്‍ ചെയ്യുന്നുണ്ട് എന്ന്. പൊസസീവ് പ്രണയമാണത്. സാബുവിനോട് ഹിമ പറയുന്നുണ്ട്, നിങ്ങള്‍ സ്ത്രീകളെ പരസ്യമായി കിടപ്പറയിലേക്ക് ക്ഷണിക്കുന്ന ആളല്ലേ, പിന്നെന്തിനാണ് എന്നെ മാത്രം അകറ്റി നിര്‍ത്തുന്നത് എന്ന്. ഹിമക്ക് സാബുവിനോട് എന്ത് തോന്നലാണ് അപ്പോള്‍ ഉണ്ടായിരുന്നത്? 

8 . സാബുവിനെ വിലയിരുത്തുന്നതില്‍ ഹിമക്ക് പിഴവ് പറ്റി. ഹിമ കരുതുന്നത് പോലെ ഭീഷണിപ്പെടുത്തിയോ പേടിപ്പിച്ചോ നിര്‍ബന്ധിച്ചോ ഒന്നും ആരെയും ഒരു ബന്ധത്തിലേക്ക് തള്ളിയിടാന്‍ കഴിയില്ല. സ്‌നേഹിച്ചും വഴങ്ങിയും സന്തോഷിപ്പിച്ചുമൊക്കെയേ അത് സാധ്യമാവൂ. ഹിമയുടെ ലക്ഷ്യം സാബുവുമായി ഒരു നല്ല ബന്ധമായിരുന്നെങ്കില്‍ ഹിമ കുറച്ചു കൂടി സഹിഷ്ണുത കാണിക്കേണ്ടിയിരുന്നു.

9 . സാബു അതീന്ദ്രീയ കാര്യത്തില്‍ വിശ്വസിക്കുന്ന ആളല്ല.  എന്നാല്‍, ഹിമ പറയുന്നത് നിങ്ങള്‍ എന്നോട് കണ്ണുകള്‍ കൊണ്ട് സംസാരിച്ചു കണ്ണുകള്‍ പറയുന്നത് വേറെ എന്നൊക്കെയാണ്. ഹിമ ചെടിയോട് സംസാരിക്കുന്നതും സാബുവിനെ സംബന്ധിച്ചിടത്തോളം പരിഹാസ്യമാണ്. 

10 . രണ്ടു മനുഷ്യരുടെ ഇടയില്‍ ഒരു കണക്ട് ഉണ്ടാവണമെങ്കില്‍ പരസ്പരം യോജിക്കുന്നതോ ഷെയര്‍ ചെയ്യാന്‍ പറ്റാവുന്നതോ ആയ എന്തെങ്കിലും വേണം. ഹിമയും സാബുവും രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ്. ഹിമ നിരന്തരം സംസാരിക്കണം എന്ന് പറഞ്ഞു വാശി പിടിക്കുമ്പോഴും സാബു ഒന്നും സംസാരിക്കാനില്ല എന്ന് പറയുന്നു. 

loader