ലോകമെങ്ങും വൈറലായ ആ ചുള്ളന്‍ ചെക്കന്‍ ഫോട്ടോയ്ക്ക് പിന്നാലെ അവന്റെ ജീവിതവും മാറി. ചായക്കടയില്‍നിന്നുമ ആര്‍ക്ക് ലൈറ്റുകളുടെ വെള്ളി വെളിച്ചത്തിലേക്ക് അവന്റെ ജീവിതം മാറി. 
അര്‍ഷാദ് ഖാന്‍ എന്ന ആ ചായ് വാല ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്.

അബീര്‍ എന്നാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത് അര്‍ഷാദ് കരാറില്‍ ഒപ്പിട്ടുവെച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 'കബീര്‍' എന്നാണ് ഈ ചുള്ളന്‍ ചെക്കന്റെ ആദ്യ സിനിമയുടെ പേര്. ഇംഗ്ലണ്ടിലും ദുബായിയിലുമാണ് സിനിമയുടെ ചിത്രീകരണം നടക്കുക. 

അര്‍ഷാദിന്റെ ചായവാല എന്ന പേരിട്ട മ്യൂസിക് വീഡിയോ ഈയടുത്ത് പുറത്തുവന്നിരുന്നു. പാക് റാപ്പ് ഗായകന്‍ ലില്‍ മാഫിയ മുന്‍ദീറിന്റെ പാട്ടിലാണ് അര്‍ഷാദ് കടന്നു വരുന്നത്. ഒരു ചായക്കടക്കാരന്റെ ജീവിതം മാറിമറിയുന്നതാണ് ഗാനത്തിന്റെ പൊരുള്‍.