ഇങ്ങനെ ഒരുപാട് പുസ്തകക്കടകള്‍ പലയിടത്തും കാണാം. പക്ഷെ, അവയില്‍ നിന്നെല്ലാം ഈ പുസ്തകക്കടയെ വ്യത്യസ്തമാക്കി നിര്‍ത്തുന്ന ഒന്നുണ്ട്. ഈ കടയില്‍ നിന്ന് കിട്ടുന്ന പണം ആ നഗരത്തിലെ പതിനെട്ട് ബാലവാടികളില്‍ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.
ദില്ലി: ലജ്പത് ഭവന്‍റെ ഒരു ഭാഗത്തായാണ് 'സിസ്റ്റേഴ്സ് ഓഫ് ദ പീപ്പിള്‍' (Sisters of the People) എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകശാല. സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങളാണ് ഇവിടെ കിട്ടുക. നോവലോ, കഥയോ, കവിതയോ, ചരിത്രമോ ഇങ്ങനെ എല്ലാത്തരത്തിലുള്ള പുസ്തകങ്ങളും അവിടെ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം. ഒറ്റമുറിയുള്ള ഈ പുസ്തകക്കടയില്‍ മിക്കവരും പുസ്തകം നല്‍കുകയാണ് ചെയ്യുന്നത്. വില്‍ക്കുമ്പോഴാകട്ടെ പകുതി വിലയ്ക്കാണ് വില്‍പ്പന. ചിലതിന്‍റെയൊക്കെ വില പത്തു രൂപയില്‍ വരെ താഴെയാണ്.
ഇങ്ങനെ ഒരുപാട് പുസ്തകക്കടകള്‍ പലയിടത്തും കാണാം. പക്ഷെ, അവയില്‍ നിന്നെല്ലാം ഈ പുസ്തകക്കടയെ വ്യത്യസ്തമാക്കി നിര്‍ത്തുന്ന ഒന്നുണ്ട്. ഈ കടയില്‍ നിന്ന് കിട്ടുന്ന പണം ആ നഗരത്തിലെ പതിനെട്ട് ബാലവാടികളില്‍ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. എവിടേയും കിട്ടാത്ത പുസ്തകങ്ങള്‍ വരെ ഇവര്‍ സംഘടിപ്പിച്ചു വയ്ക്കാറുണ്ട്. വാട്ട്സാപ്പിലൂടെ ആവശ്യപ്പെട്ടാല്‍ അത് കയ്യിലില്ലെങ്കിലും സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു.
അതുപോലെ പ്രകൃതിയോട് ഇണങ്ങിയാണ് ഈ പുസ്തക്കട പ്രവര്‍ത്തിക്കുക. സീറോ പ്ലാസ്റ്റിക്ക് ആണ്. പുസ്തകം വാങ്ങിക്കൊണ്ടുപോകാന്‍ കവറൊന്നും തരില്ല. സ്വന്തം ബാഗ് കൊണ്ടുപോകണം പുസ്തകം കൊണ്ടുവരാന്‍.
2002 -ലാണ് ഈ പുസ്തകക്കട തുടങ്ങുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ സ്ത്രീകളാണ് ഇവിടെ വളണ്ടിയര്‍മാര്‍. ജനങ്ങളില്‍ നിന്ന് സംഭാവനയും സ്വീകരിക്കും ഈ കുട്ടികളെ പഠിപ്പിക്കുന്നതിന്. കുട്ടികള്‍ക്കുള്ള വസ്ത്രം, ഭക്ഷണം, അധ്യാപകരുടെ ശമ്പളം, കുട്ടികള്‍ക്കുള്ള ആരോഗ്യ പരിചരണം ഇവയ്ക്കൊക്കെയാണ് ഈ പണം ഉപയോഗിക്കുക.
