Asianet News MalayalamAsianet News Malayalam

ആ ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ പറഞ്ഞു, 'ഇന്ത്യയിലെ ആണുങ്ങളുടെ സ്നേഹമാണ് സ്നേഹം'

 ആദ്യമൊക്കെ ഞാനവരോട് ചോദിച്ചിരുന്നു, എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ കൈകള്‍ കോര്‍ത്ത് പിടിച്ചിരിക്കുന്നത്. ഇതെന്തൊരു വിഡ്ഢി ചോദ്യമാണ് എന്ന രീതിയില്‍ അവര്‍ എന്നെ നോക്കി. 

British photographer captures Indian phenomenon of men holding hands
Author
Britain, First Published Aug 12, 2018, 12:56 PM IST

ബ്രിട്ടീഷ് ഫാഷന്‍, സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് വിന്‍സന്‍റ് ഡോള്‍മാന്‍. ഇന്ത്യയിലെ പുരുഷന്മാരെ കുറിച്ച് വ്യത്യസ്തമായ ഫോട്ടോ എടുത്തിരിക്കുകയാണ് ഡോള്‍മാന്‍. അതില്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത് ഇന്ത്യയിലെ പുരുഷന്മാര്‍ പരസ്പരം കാണിക്കുന്ന സൌഹൃദത്തെ കുറിച്ചാണ്.

പത്തുവര്‍ഷത്തോളമായി എല്ലാ വര്‍ഷവും വിന്‍സന്‍റ് ഡോള്‍മാന്‍ ഇന്ത്യയില്‍ വരാറുണ്ട്. ഈയിടെ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയപ്പോഴാണ് അദ്ദേഹം ഒരു ഫോട്ടോ ശ്രദ്ധിച്ചു നോക്കിയത്. രണ്ട് പുരുഷന്മാര്‍ കൈ കോര്‍ത്തു പിടിച്ചിരിക്കുന്ന ഫോട്ടോയായിരുന്നു അത്. മുംബൈയില്‍ വച്ചെടുത്ത ഫോട്ടോയായിരുന്നു അത്. എന്തായാലും ആ ഫോട്ടോയില്‍ തന്‍റെ നാട്ടില്‍ കാണാത്ത എന്തോ ഒരു പ്രത്യേകത തോന്നിയപ്പോള്‍ പുരുഷന്‍മാര്‍ കയ്യും കയ്യും കോര്‍ത്തു പിടിച്ചിരിക്കുന്നത് കാണാന്‍ അദ്ദേഹം തിരികെ ഇന്ത്യയിലേക്ക് തന്നെ വന്നു. 

ജൂണില്‍ അദ്ദേഹം ഒരാഴ്ച മുംബൈയിലുണ്ടായിരുന്നു. നഗരത്തിലെല്ലായിടത്തും കറങ്ങി നടന്ന് ഡോള്‍മന്‍ നൂറു കണക്കിന് പുരുഷന്മാര്‍ കൈകോര്‍ത്തു പിടിച്ചു നടക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി. എല്ലാ പ്രായക്കാരും ഉണ്ടായിരുന്നു അതില്‍. ബീച്ചിലും തെരുവുകളിലും ഗേറ്റ് വേയിലുമൊക്കെ കൈകോര്‍ത്തു നടന്നിരുന്നവരെ അദ്ദേഹം തന്‍റെ കാമറയില്‍ പകര്‍ത്തി. അതുകഴിഞ്ഞ് 15 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഫോട്ടോ പരമ്പര തന്നെ ഡോള്‍മാന്‍ ചെയ്തു. 

''ഇത് സൌഹൃദവുമായി ബന്ധപ്പെട്ടതാണ്. അങ്ങനെ ചെയ്യുന്നുവെന്ന് ചിന്തിക്കുക പോലും ചെയ്യാത്തത്ര സ്വാഭാവികമായി അവര്‍ കൈകള്‍ കോര്‍ത്തുപിടിക്കുന്നു. അത് വളരെ മനോഹരമാണ്.'' ഡോള്‍മാന്‍ പറയുന്നു. ''അത് നമ്മള്‍ പാശ്ചാത്യരെ കാണിക്കണം. നമ്മുടെ ബന്ധത്തില്‍ നമ്മള്‍ നഷ്ടപ്പെടുന്നതെന്തോ ഇതിലുണ്ട്. ഞങ്ങളുടെ സൌഹൃദത്തിലൊരിക്കലും ഇങ്ങനെയുണ്ടാവുന്നില്ല എന്നത് വിഷമകരമാണ്.'' 

കൈകോര്‍ത്തുപിടിച്ചിരിക്കുന്നത് ഫോട്ടോഗ്രാഫര്‍ പകര്‍ത്തുമ്പോള്‍ അവരോരോരുത്തരും ചിരിക്കുകയായിരുന്നു. ''അവര്‍ ചെയ്യുന്നതില്‍ എന്തെങ്കിലും പ്രത്യേകതയുണ്ട് എന്ന് അവര്‍ക്ക് തോന്നിയില്ല. ആദ്യമൊക്കെ ഞാനവരോട് ചോദിച്ചിരുന്നു, എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ കൈകള്‍ കോര്‍ത്ത് പിടിച്ചിരിക്കുന്നത്. ഇതെന്തൊരു വിഡ്ഢി ചോദ്യമാണ് എന്ന രീതിയില്‍ എന്നെ നോക്കി. കൈകോര്‍ത്ത് പിടിച്ചിരിക്കുന്നതെന്താണെന്ന് ചോദിച്ചാല്‍, ഞങ്ങള്‍ നല്ല സുഹൃത്തുക്കളായതുകൊണ്ട്. ഞങ്ങള്‍ വലിയ സുഹൃത്തുക്കളാണ്.'' അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. 

രാജ്യത്തിന്‍റെ മറ്റ് ഭാഗത്തും ഇതേപോലെ ചിത്രങ്ങള്‍ പകര്‍ത്താനും അദ്ദേഹം ആലോചിക്കുകയാണ്. എന്തായാലും ഇന്ത്യയിലെ പുരുഷന്മാര്‍ പരസ്പരം കാണിക്കുന്ന സ്നേഹവും സൌഹൃദവും തന്നെ അദ്ഭുതപ്പെടുത്തിയിരിക്കുന്നുവെന്നും വിന്‍സന്‍റ് ഡോള്‍മാന്‍ പറയുന്നു. 

ഡോള്‍മാന്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍:

British photographer captures Indian phenomenon of men holding hands

British photographer captures Indian phenomenon of men holding hands

 

British photographer captures Indian phenomenon of men holding hands

 

British photographer captures Indian phenomenon of men holding hands

 

British photographer captures Indian phenomenon of men holding hands

 

British photographer captures Indian phenomenon of men holding hands

Follow Us:
Download App:
  • android
  • ios