ജപ്പാന്‍ സ്വദേശിയായ റ്യൂസി തീരെ ചെറുപ്പത്തിലേ ആയോധന കലകളില്‍ തല്‍പ്പരനായിരുന്നു. അഞ്ച് വയസ്സിനു മുമ്പേ കുങ്ഫൂ പരിശീലനത്തില്‍ സജീവമായി. അസാധാരണമായ മെഴ്‌വഴക്കവും വേഗതയും ഇവനെ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനാക്കുന്നതായി പരിശീലകര്‍ പെട്ടെന്ന് കണ്ടെത്തി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിനിടെയാണ് കഴിഞ്ഞ വര്‍ഷം ഈ അഞ്ചു വയസ്സുകാരന്റെ പരിശീലന വീഡിയോ പിതാവ് ഫേസ്ബുക്കിലിട്ടത്. ഇത് പെട്ടെന്ന് വൈറലായി. ഇതിനകം നിരവധി പരിശീലന വീഡിയോകള്‍ പുറത്തുവന്നു. ഇപ്പോള്‍ കൊച്ചു ബ്രൂസ്‌ലി എന്നാണ് റ്യൂസി അറയപ്പെടുന്നത്. ഓണ്‍ലൈനില്‍ നിറയെ ആരാധകരുണ്ട് ഈ അത്ഭുത ബാലന്.