Asianet News MalayalamAsianet News Malayalam

ഫോണില്‍ ഇരുന്നു, കവര്‍ച്ചയ്ക്കിടെ കള്ളന്മാരുടെ കോള്‍ പോയത് പൊലീസിന്, പിന്നാലെ അറസ്റ്റ്

എന്നാൽ, ഇതാദ്യത്തെ സംഭവമല്ല. 2013 -ൽ കാലിഫോർണിയയിലെ ഫ്രെസ്‌നോയിൽ കാർ മോഷണം നടത്തുന്നതിനിടെ രണ്ടുപേർ പൊലീസിനെ സ്വയം വിളിക്കുകയുണ്ടായി.

Burglars who accidently dial 999 get arrested
Author
Middleport, First Published Jan 11, 2021, 3:05 PM IST

മണ്ടന്മാരായാൽ അല്പമെങ്കിലും ബുദ്ധിവേണമെന്ന സിനിമാ ഡയലോഗിനെ ഓർമ്മപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം യു കെയിൽ നടന്ന ഒരു സംഭവം. നിർഭാഗ്യവാന്മാരായ രണ്ട് കള്ളന്മാർ മിഡിൽപോർട്ടിലുള്ള ഒരു വീട്ടിൽ കക്കാൻ കയറി. എന്നാൽ, സാധങ്ങൾ അടിച്ചു മാറ്റുന്നതിനിടെ അവരിലൊരാൾ അറിയാതെ പൊലീസിന്റെ നമ്പർ ഡയൽ ചെയ്‌തു. പൊലീസ് അവരുടെ സംഭാഷണം കേൾക്കുകയും, സംഭവസ്ഥലത്തെത്തി അവരെ കൈയോടെ പിടികൂടുകയും ചെയ്തു.  

മോഷണത്തിനിടെ, കുറ്റവാളികളിൽ ഒരാൾ അറിയാതെ ഫോണിൽ ഇരുന്നു. എമർജൻസി നമ്പറിലേയ്ക്ക് കാൾ പോയി. ഉദ്യോഗസ്ഥർ‌ വേഗത്തിൽ‌ കോൾ‌ ട്രാക്കുചെയ്‌തു. കള്ളന്മാർ സംസാരിക്കുന്നത് പൊലീസ് ഫോണിൽ കൂടി കേട്ടു. ഒടുവിൽ വീടിന്റെ മുറ്റത്ത് പൊലീസ് സൈറണുകൾ‌ മുഴങ്ങിയപ്പോഴാണ് കള്ളന്മാർ കാര്യം അറിയുന്നത്. 49  -ഉം , 42 -ഉം വയസ് പ്രായമുള്ള കള്ളന്മാരെയാണ് സ്റ്റാഫോർഡ്ഷയർ പൊലീസ് അറസ്റ്റ് ചെയ്തത്. ‘ഞങ്ങൾ ലോകത്തിലെ നിർഭാഗ്യകരമായ കവർച്ചക്കാരെ അറസ്റ്റ് ചെയ്തുവെന്ന് ഞാൻ കരുതുന്നു. കവർച്ച നടത്തുമ്പോൾ, കൊള്ളക്കാരിൽ ഒരാൾ അബദ്ധവശാൽ ഫോണിൽ ഇരുന്ന് അറിയാതെ 999 ഡയൽ ആവുകയായിരുന്നു‘ ചീഫ് ഇൻസ്പെക്ടർ ജോൺ ഓവൻ, ട്വീറ്റ് ചെയ്തു. "ഞങ്ങളുടെ സംഘം അവിടെ എത്തുന്നത് വരെയും, അവരെ അറസ്റ്റ് ചെയ്യുന്നതുവരെയുമുള്ള എല്ലാ പ്രവൃത്തികളും വിശദീകരിക്കുന്ന ഒരു കോൾ ഞങ്ങൾക്ക് ലഭിച്ചു" അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഇതാദ്യത്തെ സംഭവമല്ല. 2013 -ൽ കാലിഫോർണിയയിലെ ഫ്രെസ്‌നോയിൽ കാർ മോഷണം നടത്തുന്നതിനിടെ രണ്ടുപേർ പൊലീസിനെ സ്വയം വിളിക്കുകയുണ്ടായി. അവർ ഇരുവരും അരമണിക്കൂറോളം അവരുടെ പദ്ധതികൾ ചർച്ച ചെയ്തതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് അവരെ കണ്ടെത്താൻ കഴിഞ്ഞു. ഒടുവിൽ അവർ അറസ്റ്റിലാവുകയും ചെയ്‌തു.

Follow Us:
Download App:
  • android
  • ios