സിഗ്നല്‍ കാത്തുകിടക്കുന്ന ഒരു തുറന്ന ക്യാരേജ് വാഹനത്തില്‍ പിന്നില്‍ ഇരിക്കുന്ന ഒരു കുട്ടി. പെട്ടെന്ന് പച്ച സിഗ്നല്‍ ലഭിച്ചപ്പോള്‍ വണ്ടി മുന്നോട്ട് എടുക്കുന്നു. എന്നാല്‍ എവിടെയും പിടിക്കാതെ ഇരുന്ന കുട്ടി ഇതാ നടുറോഡില്‍, കുതിച്ച് എത്തുന്ന ഒരു എസ്.യു.വി കുട്ടിയെ ഇടിച്ചു എന്ന് നാം കരുതുന്നു. എന്നാല്‍ അത്ഭുതകമായി അവന്‍ രക്ഷപ്പെടുന്നു. ഏതായാലും കുട്ടിയെ വണ്ടിയില്‍ അശ്രദ്ധമായി കൊണ്ടുപോയതിന് വണ്ടിയോടിച്ച കുട്ടിയുടെ അമ്മയ്ക്ക് ഏതാണ്ട് 15 ഡോളറിന് അടുത്ത് അധികൃതര്‍ പിഴ ചുമത്തുകയും, താല്‍കാലികമായി ലൈസന്‍സ് മരവിപ്പിക്കുകയും ചെയ്തു.