അതേസമയം, മഹാമാരിയുടെ ആഘാതം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നായി യുഎസ് സമ്പദ്‌വ്യവസ്ഥ മാറിയിരിക്കുന്നു. യുഎസിൽ 330,000 -ൽ അധികം ആളുകളാണ് മരണപ്പെട്ടത്. ഏകദേശം 18.5 ദശലക്ഷം കേസുകൾ സ്ഥിരീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയെ 2028 -ടെ ചൈന മറികടക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൊറോണ വൈറസ് എന്ന മഹാമാരി അമേരിക്കയെ പിടിച്ചുലക്കുമ്പോൾ വിചാരിച്ചതിനെക്കാളും അഞ്ചുവർഷം മുൻപേ ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഉയരുമെന്നാണ് Centre for Economics and Business Research പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നത്.
മഹാമാരിയെ ചൈന കൈകാര്യം ചെയ്ത രീതിവച്ച്, വരും വർഷങ്ങളിൽ യുഎസ്സിനെയും യൂറോപ്പിനെയും അപേക്ഷിച്ച് കൂടുതൽ വളർച്ച ചൈന നേടുമെന്ന് അതിൽ പറയുന്നു. അതേസമയം, 2030 -ടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അതിൽ പറയുന്നു. മഹാമാരി ആദ്യമായി ബാധിച്ചത് ചൈനയെയാണെങ്കിലും, വേഗത്തിലും വളരെ കർശനമായ നടപടികളിലൂടെയും രാജ്യം രോഗത്തെ നിയന്ത്രിച്ചു. അതേസമയം യൂറോപ്യൻ രാജ്യങ്ങൾക്ക് ഒന്നിലധികം തവണ ലോക്ക്ഡൗണുകൾ പ്രഖ്യാപിക്കേണ്ടി വന്നു. ഇത് സാമ്പത്തികമായി ആ രാജ്യങ്ങളെ തളർത്താൻ കാരണമായി. 2020 -ൽ മറ്റ് രാജ്യങ്ങൾ സാമ്പത്തികമാന്ദ്യത്തെ നേരിട്ടപ്പോൾ, ചൈന മാത്രം അതിൽ നിന്ന് ഒഴിവായി. മാത്രവുമല്ല, ഈ വർഷം 2% വളർച്ചയാണ് രാജ്യം നേടിയെടുത്തത്.
അതേസമയം, മഹാമാരിയുടെ ആഘാതം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നായി യുഎസ് സമ്പദ്‌വ്യവസ്ഥ മാറിയിരിക്കുന്നു. യുഎസിൽ 330,000 -ൽ അധികം ആളുകളാണ് മരണപ്പെട്ടത്. ഏകദേശം 18.5 ദശലക്ഷം കേസുകൾ സ്ഥിരീകരിച്ചു. സാമ്പത്തികനയവും ധനപരമായ ഉത്തേജനവും മൂലം സാമ്പത്തിക നാശനഷ്ടങ്ങൾ കുറെയൊക്കെ പരിഹരിക്കപ്പെട്ടുവെങ്കിലും, ഒരു പുതിയ ഉത്തേജക പാക്കേജിനെക്കുറിച്ചുള്ള രാഷ്ട്രീയ വിയോജിപ്പുകൾ 14 ദശലക്ഷം അമേരിക്കക്കാരുടെ തൊഴിലില്ലായ്മാ ആനുകൂല്യങ്ങൾ ഇല്ലാതാക്കുമെന്ന് പറയുന്നു. കുറച്ചുകാലമായി ആഗോള സാമ്പത്തിക മേഖലയിൽ അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം ഊർജ്ജിതമായിരുന്നു. എന്നാൽ, മഹാമാരി ഈ മത്സരത്തിൽ ചൈനയെ തുണച്ചു.
2022-24 കാലയളവിൽ യുഎസ് പ്രതിവർഷം 1.9 ശതമാനം വളർച്ച കൈവരിക്കുമെന്നും അതിനുശേഷമുള്ള വർഷങ്ങളിൽ 1.6 ശതമാനമായി കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ചൈന 2025 വരെ പ്രതിവർഷം 5.7 ശതമാനവും 2026-2030 മുതൽ 4.5 ശതമാനവും വളർച്ച കൈവരിക്കും. 2000 -ൽ ലോക സമ്പദ്‌വ്യവസ്ഥയിൽ ചൈനയുടെ പങ്ക് വെറും 3.6 ശതമാനമായിരുന്നത്, ഇപ്പോൾ 17.8 ശതമാനമായി ഉയർന്നു. 2023 -ടെ ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും റിപ്പോർട്ട് പറയുന്നു. 2019 -ൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയ ഇന്ത്യ യുകെയെ മറികടന്നുവെങ്കിലും, പകർച്ചവ്യാധിയുടെ ആഘാതം മൂലം വീണ്ടും പിന്നിലായി. എന്നാൽ, ഇന്ത്യ 2027 -ൽ ജർമ്മനിയെയും 2030 -ൽ ജപ്പാനെയും മറികടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 28, 2020, 3:18 PM IST
Post your Comments